ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മന്ത്രിമാർ എന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ

0

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മന്ത്രിമാർ എന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെക്കുന്ന പ്രശ്‌നമില്ലന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരെ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് വർഗീയ പരാമർശം നടത്തിയതിലും മന്ത്രി പ്രതികരിച്ചു.

തീവ്രവാദ പരാമർശം ഉന്നയിക്കുന്നത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. തീവ്രവാദ പരാമർശം നടത്തിയതിൽ കേസുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ‘തീവ്രവാദി’ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വർഗീയ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനും സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. തുറമുഖ നിർമ്മാണ വിരുദ്ധ സമരസമിതി കൺവീനറാണ് ഫാ. തിയോഡേഷ്യസ്.

അതേസമയം വിവാദ പരാമർശത്തിൽ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു.വിവാദ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹിമാനും പ്രതികരിച്ചു. നാവിന് എല്ലില്ലെന്ന് കരുതി എന്തും പറയരുത്. മാപ്പ് പോക്കറ്റിലിട്ടാൽ മതി.

ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. വിഴിഞ്ഞം സമരത്തിനെതിരായ മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഫാ.തിയോഡേഷ്യസിന്റെ വർഗീയ പരാമർശം. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു വിവാദ പരാമർശം

LEAVE A REPLY

Please enter your comment!
Please enter your name here