എറണാകുളം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

0

എറണാകുളം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്.
ശ്രീശങ്കര കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം കെഎസ്‌യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ് ജോമോൻ.

അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് എതിരെയാണ് ഭീഷണി. ഇന്നലെ കോളേജ് ക്യാമ്പസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പരിപാടിയിലായിരുന്നു ജോമോന്റെ പ്രസംഗം. എന്നാൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രസംഗമെന്നും ആവേശത്തിൽ പറഞ്ഞു പോയതാണെന്നും ജോമോൻ വ്യക്തമാക്കി.

Leave a Reply