ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ടാം വട്ടവും ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജഞ ചെയ്തു

0

ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ടാം വട്ടം ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, മറേറ് കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. പുതിയ സെക്രട്ടറിയേറ്റിന് അടുത്ത് നടന്ന ചടങ്ങിൽ, ഗവർണർ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി കൂറ്റൻ വേദിയാണ് ഒരുക്കിയത്. ഇതിൽ മൂന്നു വലിയ സ്റ്റേജുകൾ സജ്ജമാക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങൾക്കുമായി മധ്യത്തിലുള്ള സ്റ്റേജും, വലതുവശത്തുള്ള പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രിക്കും വിവിഐപികൾക്കും സൗകര്യമൊരുക്കി. ഇടതുവശത്ത് ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്ന്യാസികൾക്ക് സൗകര്യമൊരുക്കി.

ഗുജറാത്തിലെ 18 ാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ. 16 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ ഭൂരിഭാഗം പേരും പട്ടേലിന്റെ ആദ്യമന്ത്രിസഭയിൽ ഉള്ളവരാണ്. ഹർഷ് സാങ്വി, ജഗദീഷ് വിശ്വകർമ, പർഷോത്തമം സോളങ്കി, ബച്ചുബായി ഖബഡ്, മുകേഷ് പട്ടേൽ, പ്രഫുൽ പൻശേര്യ, ഭികുസിഹ് പരമർ, കുൻവാര്ഡദി ഹൽപാട്ടി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ബിജെപി എംഎൽഎമാർ. ചടങ്ങിലേക്ക് എല്ലാസമുദായങ്ങളെയും പ്രതിനിധീകരിച്ച് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പട്ടീദാറുമാർ, മറ്റുപിന്നോക്ക വിഭാഗങ്ങൾ, ഗോത്രവിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മന്ത്രിസഭയിൽ പ്രത്യേക പരിഗണന നൽകും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണുവച്ചാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here