അടിമാലിയിലും കല്ലാര്‍കുട്ടിയിലും അക്രമം; അഞ്ചു പേരെ വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമം

0


അടിമാലി: മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘം രണ്ട് ഇടങ്ങളിലായി അഞ്ചു പേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുരുമുളക് സ്പ്രേ മുഖത്തടിച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി പോലീസ് സ്റ്റേഷനു സമീപം തട്ടുകട നടത്തുന്ന സക്കീര്‍ ഹുസൈന്‍ (28), ഇദ്ദേഹത്തിന്റെ തൊഴിലാളികളായ തമിഴക്കനാട് മേട്ടുപാളയം സ്വദേശികളായ മുഹമ്മദ് അലി (31), സൂര്യ (22) കല്ലാര്‍കുട്ടി സ്വദേശി ഷംനാദ് (34), മുതിരപ്പുഴ ചക്കിയനികുന്നേല്‍ അഭിജിത്ത് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

17 നു രാത്രി പത്തരയോടെ അടിമാലി ബിവറേജ് ഷോപ്പിനു സമീപത്തും എട്ടോടെ കല്ലാര്‍കുട്ടിയിലുമായിരുന്നു സംഭവം. സക്കീര്‍ നടത്തുന്ന തട്ടുകടയില്‍ 17 നു രാത്രി രണ്ടു പേരെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് ഇല്ലെന്നു പറഞ്ഞതോടെ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഒടുവില്‍ പിരിഞ്ഞുപോയി. അര മണിക്കൂറിനുശേഷം മൂന്നു പേരെത്തി. ഇവരുടെ കൈവശം കത്തിയും കമ്പിവടിയും ഉണ്ടായിരുന്നു. അവര്‍ വന്നയുടന്‍ കടയിലെ മൂന്നു പേരുടെയും മുഖത്ത് കുരുമുളക് സക്കപ്രേ അടിച്ചശേഷം ആക്രമിക്കുകയായിരുന്നു.

Leave a Reply