സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇനി ഇ-മെയിൽ മുഖേനയും നൽകും

0

തിരുവനന്തപുരം: സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇനി ഇ-മെയിൽ മുഖേനയും നൽകും.

ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇമെയിൽ വഴി മാത്രം മതി’ എന്ന് പ്രത്യേകം സൂചിപ്പിച്ചാൽ അപ്രകാരം മറുപടി അയച്ചാൽ മതിയാകും. തപാൽ മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.

ഇ-മെയിൽ മുഖേന മറുപടി നൽകുമ്പോൾ ‘ഇ-മെയിൽ മുഖേന’ (ആ്യ ലാമശഹ) എന്ന് മറുപടി കത്തിൽ രേഖപ്പെടുത്തി ഔദ്യോഗിക മേൽവിലാസത്തിൽ നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ-മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here