മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പ് നവംബർ 17 മുതൽ കോതമംഗലത്ത്

0

കോതമംഗലം : നാലാമത് മാർ അത്തനേഷ്യസ് ട്രോഫിക്കായുള്ള മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പ് നവംബർ 17 മുതൽ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കും.സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ജി സി എസ് ഇ, ഐ ബി സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ അവസരമുള്ളത്. ക്രിക്കറ്റ്‌, ഫുട്ബോൾ (അണ്ടർ -14, അണ്ടർ -17)സ്വിമ്മിംഗ്, കരാട്ടെ, ബാസ്കറ്റ്ബോൾ, ആർച്ചറി, ഷൂട്ടിംഗ്, ബാഡ്മിന്റൺ (ബോയ്സ്. ഗേൾസ് )അത്ലറ്റിക്സ് (ബോയ്സ്, ഗേൾസ് ) ഇവയാണ് മത്സരയിനങ്ങൾ.ഓവറോൾ ചാമ്പ്യൻമാർക്ക്‌ 25,000 രൂപ ക്യാഷ് അവാർഡും,ട്രോഫിയും, ഫസ്റ്റ് റണ്ണറപ്പിനു 20,000 രൂപ ക്യാഷ്പ്രൈസും ട്രോഫിയും സെക്കന്റ്‌ റണ്ണറപ്പിനു 15000 രൂപ ക്യാഷ്പ്രൈസും നൽകും. കൂടാതെ ഓരോ ഇനങ്ങളിലെയും വ്യക്തിഗത വിജയികൾക്ക് 10,000 രൂപയും,ഫസ്റ്റ്റണ്ണറപ്പിനു 5000 രൂപയും ക്യാഷ്പ്രൈസ് നൽകും. ആകെ രണ്ടര ലക്ഷം രൂപയാണ് വിജയികൾക്കായി നീക്കിവച്ചിരിക്കുന്നത്. ക്രിക്കറ്റ്‌, ആർച്ചറി മത്സരങ്ങൾ നവംബർ-15 നും, ഫുട്ബോൾ 16 -നും ആരംഭിക്കും.നവംബർ 19 ന് ചാമ്പ്യൻഷിപ്പ് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here