ഇരിക്കൂർ ഊരത്തൂരിൽ ഹോട്ടൽ കേന്ദ്രീകരിച്ചു സമാന്തരബാർ നടത്തിയ ഹോട്ടലുടമ അറസ്റ്റിൽ

0

കണ്ണൂർ: ഇരിക്കൂർ ഊരത്തൂരിൽ ഹോട്ടൽ കേന്ദ്രീകരിച്ചു സമാന്തരബാർ നടത്തിയ ഹോട്ടലുടമ അറസ്റ്റിൽ. ഊരത്തൂരിലെ ശ്രീവത്സം ഹോട്ടലുടമ കുറ്റിയാടൻ രാജനെയാ(63യാണ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം കടയിൽവെച്ചു മദ്യം ഒഴിച്ചുകൊടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കടയിൽ നിന്നും ആറുകുപ്പി മദ്യം പിടിച്ചെടുത്തു. ഹോട്ടലിൽ വെച്ചു മൊത്തമായും ചില്ലറയായും മദ്യവിൽപന നടത്തിയതിന് നേരത്തെ എക്സൈസ് ഈയാളെ പിടികൂടിയിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here