വടക്കഞ്ചേരി അപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

0

എറണാകുളം: ദാരുണമായ വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ്’ ദേവൻ രാമചന്ദ്രന്‍റേതാണ് നടപടി. കേസ് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇതു നിയമം ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിന് ബസിനെതിെര അഞ്ച് കേസുകളാണുള്ളത്. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here