ഒരുക്കി കേരള പോലീസ്; മിസ്റ്റർ കേരള പോലീസ് 2022 പട്ടം നാളെ അറിയാം

0

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ശരീരസൗന്ദര്യമത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് മിസ്റ്റർ കേരള പോലീസ് 2022 പട്ടം സമ്മാനിക്കും. പത്ത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക എന്ന കേരളാ പോലീസ് അറിയിച്ചു.

വൈകിട്ട് ആറുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായിരിക്കും. കലാംഗന്‍ സെന്‍ര്‍ ഫോര്‍ ഡാന്‍സ് ആന്‍റ് മ്യൂസിക് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തം, മനു പൂജപ്പുരയുടെ മാജിക് ഷോ, നേഹാ പ്രദീപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മന്ത്ര ഡാന്‍സ് ആന്‍റ് ഫിറ്റ്നെസ് സ്റ്റുഡിയോയുടെ ഫ്യൂഷന്‍ ഡാന്‍സ്, കേരളാ പൊലീസ് വനിത ജിം ടീമിന്‍റെ തിരുവാതിര എന്നിവയും ഉണ്ടായിരിക്കും. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ് ബുക്ക് പേജില്‍ പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here