തൃശൂരിൽ ലഹരിവേട്ട; എംഡിഎംഎ കടത്തിയത് അരിക്കിടയിൽ ഒളിപ്പിച്ചും; പ്രതി പിടിയിലാകുമ്പോൾ..

0

തൃശൂർ: അരിക്കിടയിൽ എംഡിഎംഎ കടത്തിയ യുവാവിനെ പോലീസ് അറസ്റ്റിൽ. തൃശൂർ കൊടുങ്ങല്ലൂരിലാണ് സംഭവം. എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊടുങ്ങല്ലൂർ സിഐ ഇആർ ബൈജുവിൻറെ നേതൃത്വത്തിലായിരുന്നു റോഡിൽ വാഹനപരിശോധന. ഇതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി. പൊലീസ് ഇയാളെ തടഞ്ഞു. രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ് പരിഭ്രാന്തി പ്രകടിപ്പിച്ചു.

പൊലീസിന് തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാൻ കാരണം. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഇതിൽ എംഡിഎംഎ ഒളിച്ചുകടത്തുകയായിരുന്നു.

രമേഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here