ശ്മശാനത്തില്‍ മൃതദേഹം കത്തിക്കുന്നത് സ്വപ്നത്തിൽ കണ്ടാൽ സാമ്പത്തിക നേട്ടം; ഈ സ്വപ്നങ്ങളുടെയൊക്കെ അർഥം എന്താണെന്ന് അറിയാമോ ?

0

സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരുണ്ടാകില്ല അല്ലേ? നല്ലതോ ചീത്തതോ അര്‍ത്ഥമറിയാത്തയോ ഒരു ബന്ധവുമില്ലാത്തതോ ഒക്കെയായ സ്വപ്‌നങ്ങള്‍ നമ്മള്‍ ഒക്കെ പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ഈ സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ലോകത്തിലെ ഒട്ടുമിക്ക എല്ലാ ജ്യോതിഷ വകഭേദങ്ങള്‍ തുടങ്ങി ആധുനിക മന:ശാസ്ത്രം വരെ സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി ശ്രമിക്കുന്നു. വേദ ജ്യോതിഷത്തിലും സ്വപ്‌നങ്ങളുടെ അര്‍ത്ഥങ്ങളെ (DREAM ASTROLOGY) സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.

ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, ടാറോറ്റ് (ഭാവി പറയുന്ന ചീട്ടുകള്‍), സംഖ്യാശാസ്ത്രം എന്നിവ പോലെ മറ്റോരു മേഖലയാണ് സ്വപ്‌ന ജ്യോതിഷം. സ്വപ്ന ജ്യോതിഷം അനുസരിച്ച്, വ്യത്യസ്ത സമയങ്ങളില്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് അതാത് അര്‍ത്ഥങ്ങളുണ്ട്. ഈ മേഖലയിലെ ഒരു വിഭാഗം നിഗൂഢ ശാസ്ത്ര ഗവേഷകര്‍ വെളിപ്പെടുത്തുന്നത് സ്വപ്‌നങ്ങളില്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ഉണ്ടെന്നും അതിനാല്‍ സ്വപ്നത്തെ വ്യാഖ്യാനിച്ചാല്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നുമാണ്.

സ്വപ്നങ്ങള്‍ നമ്മുടെ മുന്‍കാല കര്‍മ്മങ്ങള്‍, നമ്മുടെ ചിന്തകള്‍, നമ്മുടെ ഇന്നത്തെ പ്രവൃത്തികള്‍, പരിസ്ഥിതി മുതലായവയുടെ ഫലങ്ങളാണ്, അതിനാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്വപ്നങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സമയമെടുത്തുള്ള നിരീക്ഷണവും വ്യാഖ്യാനവും ആവശ്യമാണ്. ചില സ്വപ്‌നങ്ങളുടെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here