കഷായം കഴിച്ച യുവാവിന്റെ മരണം : ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും; കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ്‌

0


പാറശാല(തിരുവനന്തപുരം): പാറശാലയിലെ ഷാരോണ്‍ രാജിന്റെ മരണം പ്രത്യേക ൈക്രംബ്രാഞ്ച്‌ സംഘം അന്വേഷിക്കും.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിക്കും. ഡിവൈ.എസ്‌.പി. ജോണ്‍സന്‌ ആണ്‌ അന്വേഷണ ചുമതല. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന്‌ റൂറല്‍ എസ്‌.പി: ഡി ശില്‍പ അറിയിച്ചു.
സുഹൃത്ത്‌ കഷായം കഴിക്കുമ്പോള്‍ രുചിയറിയാന്‍ കഴിച്ചതാണ്‌ എന്ന്‌ ഷാരോണ്‍ മൊഴി നല്‍കിയിരുന്നു. വിഷയത്തില്‍ പെണ്‍കുട്ടിക്ക്‌ പങ്ക്‌ ഉണ്ടോയെന്ന്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എഫ്‌.എസ്‌.എല്‍. റിപ്പോര്‍ട്ട്‌ എത്രയും പെട്ടെന്ന്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്‌.പി. വ്യക്‌തമാക്കി.
സംഭവം നടന്ന ഒക്‌ടോബര്‍ 14 ന്‌ നടത്തിയ രക്‌ത പരിശോധനയില്‍ ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ക്ക്‌ മറ്റു തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷം നടത്തിയ പരിശോധനയില്‍ രക്‌തത്തിലെ ബിലിറൂബിന്റെ അളവ്‌ ഉയര്‍ന്നതായാണ്‌ വ്യക്‌തമാകുന്നത്‌. ബിലിറൂബിന്‍ കൗണ്ട്‌ ഡെസീലിറ്ററില്‍ ഒരുമില്ലി ഗ്രാം എന്നത്‌ അഞ്ച്‌ മില്ലിഗ്രാം എന്ന നിലയിലേക്ക്‌ മൂന്നു ദിവസം കൊണ്ട്‌ ഉയര്‍ന്നു.
അതിനിടെ ഷാരോണിന്റെ മരണത്തിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പെണ്‍കുട്ടിയും ഷാരോണും ജ്യൂസ്‌ ചലഞ്ച്‌ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here