ആദിവാസി യുവാവിന്റെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്ന സംഭവം; പ്രതി പിടിയിൽ

0

ഇടുക്കി: മറയൂർ പെരിയകുടിയിൽ ആദിവാസി യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്ന പ്രതി പിടിയിൽ. തീർത്തുമല സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി പെരിയ കുടിയിലെ സുരേഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. സ്വത്ത് തർക്കമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം

LEAVE A REPLY

Please enter your comment!
Please enter your name here