ഇ​ന്ത്യ​ൻ ടീ​മി​ൽ വ​രെ ക​ളി​പ്പിക്കാം’; ഹോട്ടൽ മുറിയിൽ വെച്ച് കയറിപ്പിടിച്ച് പ​രി​ശീ​ല​കൻ; വ​നി​താ താ​ര​ത്തി​ൻറെ പരാതി ഇങ്ങനെ

0

കൊ​ച്ചി: പ​രി​ശീ​ല​ക​നി​ൽ നി​ന്ന് ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടെന്ന പരാതിയുമായി വ​നി​താ ഹാ​ൻഡ്‌​ബോ​ൾ താരം. അ​ടു​ത്തി​ടെ സം​സ്ഥാ​ന സ്‌​പോ​ർട്‌​സ് കൗ​ൺസി​ലി​ൽനി​ന്ന് വി​ര​മി​ച്ച പ​രി​ശീ​ല​ക​നെ​തി​രെ​യാ​ണ് താ​രം പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. സ്‌​പോ​ർട്‌​സ് കൗ​ൺസി​ലി​ലും വ​നി​താ ക​മ്മി​ഷ​നി​ലും പൊ​ലീ​സി​ൻറെ വ​നി​താ സെ​ല്ലി​ലും യു​വ​തി പ​രാ​തി ന​ൽകി
മ​ത്സ​ര​ത്തി​നു പോ​യ​പ്പോ​ൾ കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും പു​റ​ത്തു​പ​റ​യ​രു​തെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ വ​ർഷം ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം.

യുവതി പറയുന്നത് ഇങ്ങനെ..

കൊ​ച്ചി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​യി​രു​ന്നു ടീ​മി​ൻറെ താ​മ​സം. രാ​ത്രി ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ മു​റി​യി​ലേ​ക്ക് വ​രാ​ൻ പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു. താ​നും മ​റ്റൊ​രു പെ​ൺകു​ട്ടി​യും മു​റി​യി​ലെ​ത്തി. ആ ​പെ​ൺകു​ട്ടി തി​രി​ച്ചു​പോ​യ​തോ​ടെ വൈ​ദ്യു​തി പോ​യി. പി​ന്നാ​ലെ അ​ദ്ദേ​ഹം ചു​മ​ലി​ൽ ക​യ​റി പി​ടി​ച്ചു. ശ​രീ​ര​ത്തി​ൻറെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും ക​ട​ന്നു​പി​ടി​ച്ചു. “”ഇ​പ്പോ​ൾ എ​ന്തു​ന​ട​ന്നാ​ലും പു​റ​ത്താ​രും അ​റി​യി​ല്ല. ആ​രോ​ടും പ​റ​യാ​തി​രു​ന്നാ​ൽ മ​തി, ത​ൻറെ ജീ​വി​തം മാ​റ്റി​മ​റി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യും. ഇ​ന്ത്യ​ൻ ടീ​മി​ൽ വ​രെ ക​ളി​പ്പി​ക്കാ​ൻ പ​റ്റും” എ​ന്നി​ങ്ങ​നെ​യെ​ല്ലാം പ​റ​ഞ്ഞു. അ​തോ​ടെ മു​റി​യി​ൽനി​ന്ന് ഇ​റ​ങ്ങി​യോ​ടി. അ​പ്പോ​ൾ പി​ന്നാ​ലെ വ​ന്ന് പി​ടി​ച്ചു​നി​ർത്തി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​യ​രു​തെ​ന്നും പു​റ​ത്ത​റി​ഞ്ഞാ​ൽ എ​ന്താ​ണെ​ന്ന് അ​റി​യാ​മ​ല്ലോ എ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി- പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഭ​യം കാ​ര​ണം അ​ന്നേ​ദി​വ​സം ആ​രോ​ടും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ല്ല. പി​റ്റേ​ദി​വ​സം കാ​യി​ക​താ​ര​മാ​യ ഒ​രു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വം താ​ൻ ചി​ല​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പ​രി​ശീ​ല​ക​ൻ പി​ന്നീ​ട് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​വാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽകാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ൾ ടീ​മി​ൻറെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വീ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ടീ​മി​ൻറെ ഭാ​ഗ​മാ​യെ​തെ​ന്നും താ​രം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​മാ​സം സ്‌​പോ​ർട്‌​സ് കൗ​ൺസി​ലി​നാ​ണ് ആ​ദ്യം പ​രാ​തി ന​ൽകി​യ​ത്. തു​ട​ർന്ന് വ​നി​താ ക​മ്മി​ഷ​നി​ലും വ​നി​താ സെ​ല്ലി​ലും പ​രാ​തി ന​ൽകി. വ​നി​താ സെ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ആ​രോ​പ​ണ​വി​ധേ​യ​നാ​യ പ​രി​ശീ​ല​ക​നും സ​ഹോ​ദ​ര​നും സ്വാ​ധീ​ന​മു​ള്ള​തി​നാ​ലും ഗൂ​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി അ​ട​ക്കം ബ​ന്ധ​മു​ള്ള​തി​നാ​ലും ഭ​യ​മു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു പ​രി​ശീ​ല​ക​ൻറെ പ്ര​തി​ക​ര​ണം. ഹാ​ൻഡ് ബോ​ൾ അ​സോ​സി​യേ​ഷ​നി​ലെ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽനി​ന്ന് ത​ന്നെ പു​റ​ത്താ​ക്കാ​നാ​യി ചി​ല​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നും വ​നി​താ സെ​ല്ലി​നു മു​ന്നി​ൽ പ​രി​ശീ​ല​ക​ൻ മൊ​ഴി ന​ൽകി

LEAVE A REPLY

Please enter your comment!
Please enter your name here