അട്ടപ്പാടി മധുവധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

0

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിരണ്ടാം സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്.

ഇന്നലെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി മുരുകനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നു കോടതിയിലെത്തിയ ഇയാൾ മൊഴി തിരുത്തി പറഞ്ഞു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പന്ത്രണ്ടായി. 13-ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്.

രഹസ്യമൊഴി നൽകിയ ഏഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. കേസിൽ 16 പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply