ഖുർആൻ മുഴുവനും ഒമ്പത് മാസംകൊണ്ട് സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കി യുവതി

0

മലപ്പുറത്തെ യുവതി ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയത് ഒമ്പത് മാസംകൊണ്ട്. സ്വന്തം കൈപ്പടയിൽ എഴുതിയ വിശുദ്ധഗ്രന്ഥവുമായി പാണക്കാട് തങ്ങളെ കാണാനെത്തി ഷഹനമോൾ. മലപ്പുറം താനൂർ എടക്കടപ്പുറത്തെ ഷഹനമോൾ താൻ എഴുതി പൂർത്തിയാക്കിയ വിശുദ്ധ ഗ്രന്ഥവുമായി പാണക്കാട്ടെത്തി.

തന്റെ കൈപ്പടയിൽ പകർത്തിയ വിശുദ്ധ ഖുർആൻ പാണക്കാട് തങ്ങൾക്ക് സമർപ്പിക്കണമെന്നത് ഷഹനമോളുടെ ആഗ്രഹമായിരുന്നു. ഇന്നലെ രാവിലെയാണ് ഭർത്താവിനോടും നാട്ടിലെ പ്രമുഖരോടുമൊപ്പം ഷഹന പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ആഗ്രഹം നിറവേറ്റിയ സംതൃപ്തിയിലാണ് ഷഹനമോൾ. സാദിഖലി തങ്ങൾ സ്നേഹത്തോടെ ഷഹനമോൾ എഴുതിയ ഖുർആൻ സ്വീകരിച്ചു.

തങ്ങൾ ഷഹനയുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ഷഹനക്ക് സ്നേഹസമ്മാനം നൽകുകയും ചെയ്തു. മനോഹരമായ കൈപ്പടിയിൽ എഴുതിയ ഖുർആന് 609 പേജുകൾ ഉണ്ട്. പ്രിന്റിങ്ങിനെ വെല്ലുന്ന രീതിയിലാണ് ഷഹനയുടെ എഴുത്ത്. ഖുർആന്റെ അവസാനത്തിൽ പ്രാർത്ഥനയും ഓരോ അധ്യായത്തിന്റെയും സൂചികയും ചേർത്തിട്ടുണ്ട്.

ഇനി രണ്ടു മാസം കൊണ്ട് ഖുർആന്റെ മുപ്പത് അധ്യായങ്ങളും എഴുതി പൂർത്തിയാക്കണം എന്നാണ് ഷഹനയുടെ ആഗ്രഹം. താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിലെ ഖുതുബുഖാനയിലേക്ക് ഖുർആൻ നൽകാനാണ് ഷഹന ആഗ്രഹിക്കുന്നത്.

പാണക്കാട് നടന്ന ചടങ്ങിൽ എടക്കടപ്പുറം മഹല്ല് ഖത്തീബ് ഹൈദരലി റഹ്മാനി, യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി കെ.സലാം, ഷഹനയുടെ ഭർത്താവ് അഫ്സൽ, ബാസിത് ഹുദവി, നഗരസഭ കൗൺസിലർ സി.പി.നജ്മത്ത്, ഇ.സാദിഖലി, പി .പി .അഫ്സൽ, കെ.വി. മനാഫ് എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here