65കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

0

65കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) പിടിയിലായത്. വയോധികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതോടെ ഇവർ ഒച്ചവെച്ചു. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചുവെച്ചു. തുടർന്ന് കട്ടപ്പന എസ്‌ഐയും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പീഡനശ്രമത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനുമാണ് കേസ്.

അതിജീവിത ദലിത് വിഭാഗക്കാരിയായതിനാൽ പട്ടികജാതി, പട്ടികവർഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ് കുമാർ, എഎസ്ഐ കെ.വി. ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, ടെസിമോൾ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here