റോഡുകളിലെ കുഴി അടയ്‌ക്കണമെങ്കില്‍ “കെ റോഡ്‌” എന്ന്‌ പേരിടണമോ? റോഡുകളുടെ ശോച്യാവസ്‌ഥയില്‍ സംസ്‌ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

0

കൊച്ചി: റോഡുകളുടെ ശോച്യാവസ്‌ഥയില്‍ സംസ്‌ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. റോഡുകളിലെ കുഴി അടയ്‌ക്കണമെങ്കില്‍ “കെ റോഡ്‌” എന്ന്‌ പേരിടണമോയെന്നു കോടതി സര്‍ക്കാര്‍ അഭിഭാഷകനോടു ചോദിച്ചു.
സഞ്ചാരയോഗ്യമായ റോഡ്‌ ജനങ്ങളുട അവകാശമാണ്‌. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു ശരിയല്ല. നിര്‍മാണം പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ റോഡ്‌ തകരാറിലായാല്‍ വിജിലന്‍സ്‌ കേസ്‌ എടുക്കണം. ഇത്തരത്തിലുണ്ടാവുന്ന തകരാറുകളെക്കുറിച്ച്‌ ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണു വേണ്ടത്‌.-കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ മോശം അവസ്‌ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ദിനംപ്രതി അപകടങ്ങള്‍ വര്‍ധിക്കുകയാണ്‌. കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും റോഡ്‌ നന്നാക്കാന്‍ തയാറാകുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിനു പല പ്രാവശ്യം കോടതി നിര്‍ദേശം നല്‍കിയിട്ടും നടപ്പായിട്ടില്ല.-കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഓഗസ്‌റ്റ്‌ ഒന്നിനു പരിഗണിക്കാനായി മാറ്റി

Leave a Reply