കുട്ടികൾക്ക് മാജിക് എന്നും അത്ഭുതമാണ്

0

ന്യൂഡൽഹി: കുട്ടികൾക്ക് മാജിക് എന്നും അത്ഭുതമാണ്. കുട്ടിക്കാലത്ത് മാജിക് കാണുമ്പോൾ ഒരോ തവണയും ആശ്ചര്യത്തോടെ നമ്മൾ നോക്കിനിൽക്കാറുണ്ട്. അതിന്‍റെ രഹസ്യങ്ങളറിയാതെ കുട്ടികൾക്ക് പിന്നെ ഉറക്കം വരാറില്ല. അസാധാരണമായ കൈയടക്കത്തോടെ കൂട്ടുകാർക്കിടയിൽ നിന്നുകൊണ്ട് മാജിക് കാണിച്ച് കൈയടി നേടിയ കുട്ടി ജാലവിദ്യക്കാരനാണിപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം.

ഇരു കൈകളിലായുള്ള ചെറുകല്ലുകൾ ആരുമറിയാതെ ഞൊടിയിടയിൽ ഒരു കൈയിലേക്ക് മാറ്റുന്ന ജാലവിദ്യയാണ് ഈ കൊച്ചുമിടുക്കൻ കൂട്ടുകാരുടെ മുന്നിൽ ചെയ്തുകാണിക്കുന്നത്. ആദ്യം രണ്ടു കൈകളിലുള്ള കല്ലുകൾ കാണിക്കുന്നു. പിന്നീട് വളരെ വേഗത്തിൽ കൈകൾ രണ്ടും ബെഞ്ചിലേക്ക് കമഴ്ത്തിവെക്കുന്നു. ഉടൻ തന്നെ കൈകൾ തുറന്നുകാണിക്കുമ്പോൾ ഇടത്തെ കൈയിലെ കല്ല് അപ്രത്യക്ഷമായി!

LEAVE A REPLY

Please enter your comment!
Please enter your name here