ശ്രീലക്ഷ്മിക്കു വാക്‌സിന്‍ എടുത്തതില്‍ പാകപ്പിഴയുണ്ടായിട്ടില്ലെന്നും മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയേല്‍ക്കാന്‍ കാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി. റീത്ത

0

മങ്കരയില്‍ അയല്‍വീട്ടിലെ നായയുടെ കടിയേറ്റ കോളജ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മിക്കു വാക്‌സിന്‍ എടുത്തതില്‍ പാകപ്പിഴയുണ്ടായിട്ടില്ലെന്നും മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയേല്‍ക്കാന്‍ കാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി. റീത്ത. നല്‍കിയ വാക്‌സിന്റെ ഗുണത്തിലും പിഴവില്ല.
കടിച്ച വളര്‍ത്തുനായയ്ക്ക് വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ വീടും പരിസരവും ഡി.എം.ഒ.യും ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍െവെലെന്‍സ് ടീമും സന്ദര്‍ശിച്ചു.
ആരോഗ്യവകുപ്പിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയാതായും ഡി.എം.ഒ. അറിയിച്ചു. മരണ കാരണം കണ്ടെത്തിയിട്ടില്ല. മേയ് 30നാണ് ശ്രീലക്ഷ്മിയുടെ ഇടതു െകെവിരലുകളില്‍ വളര്‍ത്തുനായ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു. കൂടുതല്‍ മുറിവുണ്ടായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സിറവും കുത്തിവച്ചു. പിന്നീട് മൂന്ന് ഡോസ് വാക്‌സിന്‍കൂടി എടുത്തു. രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്. ശ്രീലക്ഷ്മിയെ കടിച്ച അന്നുതന്നെ നായ ഉടമയെയും കടിച്ചിരുന്നു. അവര്‍ക്ക് വാക്‌സിന്‍ ഫലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here