കണ്ണൂരിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു

0

കണ്ണൂർ: കണ്ണൂരിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു. ദേശീയപാത പരിയാരം അലകൃത്ത് ഭാഗത്താണ് അപകടം. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരൻ ലോഗേഷ് എന്നിവരാണ് മരിച്ചത്.

സ്നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7.15ന് ആണ് അപകടം. മിനിലോറിയുടെ അടിയിൽപ്പെട്ട യുവതിയെ അഗ്നിശമന വിഭാഗവും നാട്ടുകാരും എത്തിയാണ് പുറത്തെടുത്തത്.

Leave a Reply