ഇതുവരെ കൊച്ചി കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചിയിലെ പോലീസിന്റെ ഗതാഗതലംഘനത്തിന്റെ പിഴയീടാക്കാനുള്ള കത്ത്

0

പയ്യന്നൂർ: ഇതുവരെ കൊച്ചി കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചിയിലെ പോലീസിന്റെ ഗതാഗതലംഘനത്തിന്റെ പിഴയീടാക്കാനുള്ള കത്ത്. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെ.എൽ. 59 ഡി 7941 ഓട്ടോറിക്ഷയ്ക്കാണ് ഇടപ്പള്ളി പോലീസ് പിഴയീടാക്കിക്കൊണ്ടുള്ള സമൻസ് അയച്ചത്. എറണാകുളം വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് ഇടപ്പള്ളി ട്രാഫിക് പോലീസ് സമൻസ് അയച്ചിരിക്കുന്നത്.

പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോ. ഇയാളുടെ സഹോദരൻ പി. ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് വെള്ളിയാഴ്ച സമൻസ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 29-ന് വഴക്കാലയിൽ വാഹനം പാർക്ക് ചെയ്തതായാണ് ഇടപ്പള്ളി പോലീസ് അയച്ച കത്തിലുള്ളത്. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറയുന്നു. വെള്ളിയാഴ്ചയാണ് കത്ത് ലഭിക്കുന്നത്. മൂന്നുദിവസത്തിനകം പിഴ ഈടാക്കാനായിരുന്നു കത്തിലുണ്ടായിരുന്നത്.

സമൻസ് വന്നതോടെ ശ്രീജേഷാണ് അങ്കലാപ്പിലായത്. പോലീസിന് തെറ്റുപറ്റിയതാണോ അതോ തന്റെ വാഹനത്തിന്റെ നമ്പറിൽ മറ്റൊരു വാഹനം സർവീസ് നടത്തുന്നുണ്ടോയെന്ന് ആശങ്കയിലായിരുന്നു ഇയാൾ. ശനിയാഴ്ച ഇടപ്പള്ളി സ്റ്റേഷനിൽ കേസ് സംബന്ധിച്ച് അന്വേഷിച്ചു. ഒടുവിൽ പോലീസ് പരിഹാരം ഉണ്ടാക്കാമെന്നേറ്റതോടെയാണ് ആശ്വാസമായത്.

LEAVE A REPLY

Please enter your comment!
Please enter your name here