ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസ്‌

0

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസ്‌. ഏപ്രില്‍ 19 ന്‌ കനകപ്പലം മലയില്‍പീടികയില്‍ ശശികുട്ടന്റെ മകള്‍ ശില്‍പ്പ (23)യാണു കോഴിക്കോട്‌ കുന്നംമംഗലം കൊളായിത്താഴത്തുള്ള ഭര്‍ത്താവിന്റെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഭര്‍ത്താവ്‌ വിപിന്‍ദാസ്‌ (30), ഇയാളുടെ സഹോദരി വിസ്‌മയ എന്നിവര്‍ക്കെതിരേ ഗാര്‍ഹികപീഡനം ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. മാതാവിന്റെ സഹോദരിയുടെ ഫോണില്‍ വിളിച്ച്‌ എന്തു പ്രശ്‌നങ്ങളുണ്ടായാലും സ്വയം മരിക്കില്ലെന്ന്‌ ശില്‍പ്പ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തെക്കുറിച്ചു ശശികുട്ടന്‍ പറയുന്നതിങ്ങനെ:
രണ്ട്‌ വര്‍ഷം മുന്‍പാണ്‌ ശില്‍പ്പയുടെയും വിപിന്‍ദാസിന്റെയും വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്‌. ഏപ്രില്‍ 16 ന്‌ ദമ്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായി. കുന്ദമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയും നല്‍കി. 19 ന്‌ ശില്‍പ്പയ്‌ക്ക്‌ ദേഹാസ്വസ്‌ഥ്യം ഉണ്ടായി. ഈ വിവരമറിയാന്‍ 19 ന്‌ വിളിച്ചപ്പോള്‍ വിപിന്‍ദാസ്‌ മോശമായി പെരുമാറിയത്രേ. പിന്നീട്‌ വിപിന്‍ദാസിന്റെ മാതാവ്‌ ശില്‍പ്പയുടെ മാതാവിന്റെ ഫോണില്‍ വിളിച്ച്‌ ശില്‍പ്പ മുറിയില്‍ കയറി കതക്‌ അടച്ചിരിക്കുന്നതായി അറിയിച്ചു. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പിന്നീട്‌ മരണ വിവരമാണ്‌ അറിഞ്ഞത്‌. ആശുപത്രിയിലോ സംസ്‌കാര ചടങ്ങിലോ ശില്‍പ്പയുടെ ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ എത്തിയില്ലെന്ന്‌ അദ്ദേഹം ആരോപിച്ചു

Leave a Reply