ചെറായി രക്തേശ്വരി ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0

കൊച്ചി: ചെറായി രക്തേശ്വരി ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഷബാദ്(25)ന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​ര​മാ​ണ് ഷ​ബാ​ദ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് ഷ​ബാ​ദ്.

LEAVE A REPLY

Please enter your comment!
Please enter your name here