തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്

0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവര്‍ ലൈൻ വിഷയത്തിൽ സര്‍ക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോണ്‍ഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.

ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പരാജയം സർക്കാരിനെതിരായ വിധിയെഴുത്തല്ല. തോൽവി അവിശ്വസനീയമാണ്. വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിൽ ബന്ധമില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.

തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമാ തോമസ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23000ത്തിലധികം വോട്ടിനാണ് ഉമ മുന്നിലുള്ളത്. എട്ടാം റൗണ്ട് വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ ഏറ്റവും വലിയ വിജയം നേടിയ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷവും തകർത്താണ് ഉമാ തോമസ് മുന്നേറുന്നത്.
മു​ഴു​വ​ന്‍ വോ​ട്ടും എ​ണ്ണി​ത്തീ​രാ​ന്‍ 12 റൗ​ണ്ടു​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​വ​രു​ക. 2021ൽ പി.ടി. തോമസ് നേടിയത് 14,329 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു. വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷ​വും പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​രാ​ത്ത​തി​നാ​ൽ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​വാ​കു​മെ​ന്നായിരുന്നു​ ഇ​രു മു​ന്ന​ണി​യു​ടെ​യും വി​ല​യി​രു​ത്ത​ൽ. എന്നാൽ, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ​ജോ ജോ​സ​ഫി​ലൂ​ടെ അ​ട്ടി​മ​റി വി​ജ​യ​ത്തി​ന്​ തൃ​ക്കാ​ക്ക​ര വേ​ദി​യാ​കു​മെ​ന്ന എ​ൽ.​ഡി.​എ​ഫിന്‍റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച 15,483 വോ​ട്ടു​ക​ളി​ൽ​നി​ന്നുള്ള വ​ർ​ധ​ന മാത്രമാണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണന്‍റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here