കോവിഡ് വ്യാപനം തടയാൻ ജാഗ്രത പുലർത്തണം

0

സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം ശരാശരി 600 നും 700 നും ഇടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ആയതിനാൽ കോവിഡ് വ്യാപനം തടയാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പൊതു ഇടങ്ങളിലും മറ്റും മാസ്ക് ധരിക്കാത്തതും , മാസ്ക് താഴ്ത്തി സംസാരിക്കുന്നതും രോഗം ക്ഷണിച്ചു വരുത്തുമെന്നതിനാൽ എല്ലാവരും മാസ്ക് ശരിയായ രീതിയിൽ ധരിക്കണം.

വീടിന് പുറത്തു . പോകുമ്പോൾ കൈകൾ ഇടക്കിടെ ശുചിയാക്കണം
സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധ നൽകണം.

കിടപ്പ് രോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക സംരക്ഷണം നൽകണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതും , അർഹരായ എല്ലാ കുട്ടികളും വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

പനിയും രോഗലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നതും പൊതു ഇടങ്ങളിൽ ഇടപഴകുന്നതും ഒഴിവാക്കുക.രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ്(കരുതൽ ഡോസ്) എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. വാക്സിനെടുക്കാത്തവരിലും അനുബദ്ധ രോഗങ്ങളുള്ളവരിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നതിനാൽ കോവിഡ് വാക്സിൻ യഥാസമയം സ്വീകരിച്ച് സുരക്ഷിതരാകണം.

അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ പോലും സ്വന്തം ജീവനു മാത്രമല്ല, ചുറ്റുമുള്ള വരുടെയും പ്രത്യേകിച്ച് പ്രായമായവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും ജീവൻ അപകടത്തിലാക്കുമെന്നതിനാൽ കോവിഡ് മാനണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
11/6/ 22, എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here