സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിന് പുറപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി 4 വിമാന സർവീസുകൾ

0

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിന് പുറപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി 4 വിമാന സർവീസുകൾ. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് പ്രത്യേക സർവീസുകൾ.
നാളെ രാവിലെ 7.30ന് പുറപ്പെടുന്ന എസ് വി 5311, രാത്രി 10.30ന് പുറപ്പെടുന്ന എസ് വി 5715, വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50ന് പുറപ്പെടുന്ന എസ് വി 5753, വെള്ളി രാവിലെ 6.10ന് പുറപ്പെടുന്ന എസ് വി 5745 എന്നീ വിമാനങ്ങളിലാണ് വനിതാ തീർഥാടകർ മാത്രം ഉണ്ടാവുക. ഈ വിമാനങ്ങളിൽ പോകുന്ന വൊളന്റിയർമാരും വനിതകളാണ്.

ഇവർക്കായി ഹജ് ക്യാംപിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താമസം, ഭക്ഷണം, നമസ്കാരം, പ്രാഥമികാവശ്യങ്ങൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് അധികമായി ഏർപ്പെടുത്തിയത്.

ഇന്നലെ ഒരു വിമാനമാണ് ഉണ്ടായിരുന്നത്. ഇതിൽ 181 പുരുഷൻമാരും 196 സ്ത്രീകളും യാത്രയായി. ഇന്ന് ഒരു വിമാനമാണ് സർവീസ് നടത്തുന്നത്. 377 യാത്രക്കാരുമായി ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടും. സൗദി സമയം വൈകിട്ട് 4.20ന് ഇവർ മദീനയിൽ എത്തും. ലക്ഷദ്വീപിൽ നിന്നുള്ള ഹജ് തീർഥാടകർ നാളെ ഉച്ചയ്ക്ക് നെടുമ്പാശേരിയിലെ ഹജ് ക്യാംപിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here