ഇന്നലെ വൈകീട്ടാണ് കായംകുളത്ത് ബിഎസ്എന്‍എല്‍ ഓഫീസിലെ ടവറിന് മുകളില്‍ കയറി ഇരുപത്തിരണ്ടുകാരിയായ അമ്പുറോസി ആത്മഹത്യ ഭീഷണി മുഴക്കുന്നത്

0

ആലപ്പുഴ: ഇന്നലെ വൈകീട്ടാണ് കായംകുളത്ത് ബിഎസ്എന്‍എല്‍ ഓഫീസിലെ ടവറിന് മുകളില്‍ കയറി ഇരുപത്തിരണ്ടുകാരിയായ അമ്പുറോസി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. പെട്രോൾ നിറച്ച കുപ്പിയുമായായിരുന്നു കയറിയത്. എന്നാൽ ടവറിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയതോടെ താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇപ്പോൾ യുവതി തന്റെ മകനെപറ്റിയും ഭർത്താവ് ചെയ്ത ക്രൂരതകളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ്.

വിഷുത്തലേന്നാണ് ത​ന്റെ കുഞ്ഞിനെ ഭർത്താവ് തട്ടിയെടുത്തതെന്നാണ് അമ്പുറോസി പറയുന്നത്. തിരൂരിലെ ത​ന്റെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. തമിഴ്നാട്ടിലേക്ക് കടന്ന ഇയാളിൽ നിന്നും ത​ന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്നാണ് യുവതിയുടെ ആവശ്യം. സംഭവത്തിൽ മലപ്പുറം ആലപ്പുഴ എസ്പിമാർക്ക് പരാതി നൽകിയെങ്കിലും അവകണിക്കുകയായിരുന്നു എന്നാണ് അമ്പുറോസി പറയുന്നത്. ത​ന്റെ കുഞ്ഞിനെ കാണാതിരിക്കാൻ വയ്യെന്ന് പോലീസിന് മുമ്പിൽ ഇപ്പോഴും കരഞ്ഞു പറയുകയാണ് യുവതി.

തന്നെയും കുഞ്ഞിനേയും മിഴ്‌നാട് വില്ലുപുരം മേട്ടു സ്ട്രീറ്റില്‍ വിജയ് മണി(ഭർത്താവ്) ക്രൂരമായി ഉപദ്രവിച്ചിരുന്നു വെന്നു അമ്പുറോസി പറയുന്നു. ​ഗർഭിണിയായിരിക്കുന്ന സമയത്ത് ത​ന്റെ വയറ്റിൽ ചവിട്ടി. കുഞ്ഞി​ന്റെ ശരീരത്തിൽ സി​ഗററ്റ് വെച്ച് പൊള്ളിച്ചു അതുകൊണ്ടു തന്നെ കുഞ്ഞി​ന്റെ ജീവിൻ അപകടത്തിലാണെന്നാണ് അവർ പറയുന്നത്. ഇപ്പോൾ അമ്പുറോസി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അതേസമയം കുട്ടിയെ തട്ടികൊണ്ടുപോയെന്ന പരാതി പോലീസ് അവ​ഗണിച്ചത് കൊണ്ടാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അൻപ് റോസി പറയുന്നത്. കുഞ്ഞിനെ കൊണ്ടു പോയത് അച്ഛനല്ലേ എന്ന പോലീസി​ന്റെ ചോദ്യത്തിന് മറുപടിയായി യുവതി പറഞ്ഞത് അച്ഛനാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ്. പോലീസ് കൃത്യസമയത്ത് ഇടപ്പെട്ടിരുന്നെങ്കിൽ തനിക്ക് ത​ന്റെ കുഞ്ഞിനെ തിരിച്ചു കിട്ടുമായിരുന്നെന്നും അമ്പുറോസി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു യുവതിയെത്തിയത്. ശുചിമുറിയില്‍ പോകനെന്ന വ്യാജേന ടവറിനടുത്തേക്ക് പോയി മുകളിലേക്ക് കയറുകയായിരുന്നു. കുപ്പിയില്‍ നിറച്ച് പെട്രോളും കൈയ്യിൽ കരുതിയിരുന്നു. വീട്ടിലേക്ക് പോകാനായി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോള്‍ യുവതി ബിഎസ്എന്‍എല്‍ ടവറിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതുകണ്ടു. കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവ് വിജയമണിയോടൊപ്പമുള്ള തന്റെ മൂന്നര വയസ്സുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാല്‍ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. ജീവനക്കാര്‍ ഉടന്‍തന്നെ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചു.

പോലീസും രണ്ട് യൂണീറ്റ് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേനാഗങ്ങള്‍ ടവറിന് ചുറ്റും വലവിരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിച്ചു. കുഞ്ഞിനെ കിട്ടാന്‍ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും യുവതി മുകളിലേക്ക് കയറി പോയി. യുവതിയുമായി ആശയവിനിമയം നടത്താന്‍ പ്രയാസമായി. പോലീസ് ഉദ്യോഗസ്ഥര്‍ മൈക്കിലൂടെ യുവതിയോട് താഴെയിറങ്ങാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ യുവതി പറയുന്നത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി പൊതിഞ്ഞു. ശരീരമാസകലം കടന്നല്‍ കുത്തേറ്റ് യുവതി സാഹസികമായി താഴേക്കിറങ്ങുകയും ടവറിന്റെ ഗോവണിയുടെ സുരക്ഷാ വളയമുള്ള ഭാഗം പിന്നീട്ടതോടെ പിടി വിട്ട് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീഴുകയുമായിരുന്നു. കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തടിച്ച്കൂടിയവരും ഓടി. താഴെയെത്തിയ യുവതിക്ക് പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പ്രാഥമികശുശ്രൂഷ നല്‍കി. യുവതിയുടെ ദേഹത്തു നിന്നും കടന്നലുകളെ നീക്കം ചെയ്തു. ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഭര്‍ത്താവിനെതിരെ മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് യുവതിയി്ല്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ഏപ്രില്‍ 13ന് തിരുരില്‍ സഹോദരിയുടെ വീട്ടില്‍ വെച്ച് തന്നെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചെന്നും തുടര്‍ന്ന് കുട്ടിയെ എടുത്ത് പോകുകയായിരുന്നുവെന്നും എന്നാല്‍ അന്ന് തന്നെ തീരൂര്‍ പോലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. അസിസ്റ്റന്റെ സ്റ്റേഷന്‍ ഓഫീസര്‍ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സുരേഷ്‌കുമാര്‍, ശ്രീകുമാര്‍,ശിവന്‍, ഹേംരാജ്, നിസാമൂദ്ദീ്ന്‍, നിഷാദ്, ജിമ്മി ജോസഫ്, സജീവ്, അന്‍വര്‍ സാദത്ത്, ഹോം ഗാര്‍ഡ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here