കാട്ടിലെ ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് വനംവകുപ്പ്

0

കാട്ടിലെ ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് വനംവകുപ്പ്; തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി; അന്വേഷണം തമിഴ്‌നാട്ടിലേക്ക്, കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. രാജന് വേണ്ടിയുളള അന്വേഷണം പൊലീസ് തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. രാജന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി സത്യഭാമ പറഞ്ഞു.

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. വനത്തോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

രാജന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പിക്കുകയാണ് കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടോ മറ്റ് പ്രയാസങ്ങളോ ഇല്ലാത്ത രാജന്‍ സ്വയം നിശ്ചയിച്ച് നാട് വിടില്ലെന്നാണ് സഹോദരി സത്യഭാമ പറയുന്നത്. സഹോദരന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും സത്യഭാമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here