മത വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ് അറസ്റ്റിൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

0

തിരുവനന്തപുരം: പിസി ജോർജ് അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 153 A , 295 A വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

അതേസമയം മത വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ കാണാൻ വി മുരളീധരൻ എആർ ക്യാമ്പിൽ. എന്നാൽ പിസിയെ കാണാൻ അദ്ദേഹത്തിന് അനുമതി നിഷേധിച്ച് പോലീസ്. അതേസമയം വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോർജിന്‍റെ വാഹനം അതടഞ്ഞത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിൽ തടിച്ചു കൂടിയത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി.

പി സി ജോർജിന്‍റെ കസ്റ്റഡിയെ ബിജെപി നേതാക്കൾ അപലപിക്കുകയാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിൻ്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here