സാധാരണക്കാരനിൽ നിന്നും സംസ്ഥാനത്തെ എണ്ണംപറഞ്ഞ കോടീശ്വരനിലേക്ക്; ജാതകം മാറ്റിമറിച്ചത് ദിലീപുമായുള്ള ബന്ധം; പോലീസ് പൂട്ടിയത് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനെ; ആരാണ് വിഐപി ശരത്?

0

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ സുഹൃത്തും വിഐപി എന്ന പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിയുമാണ് ശരത്. ഇപ്പോൾ ശരത്ത് അറസ്റ്റിലായതോടെ ഇനി ആരൊക്കെ കുരുങ്ങും എന്ന സംശയത്തിലാണ് എല്ലാവരും. തെളിവ് നശിപ്പിച്ചതിനിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാർത്താപ്രാധാന്യം നേടിയത് സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കടന്നുവരവോടെയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖകൾ ഉൾപ്പെടെയുള്ള പല തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ബാലചന്ദ്രകുമാർ തെളിവുകൾ പുറത്തു വിട്ട കൂട്ടത്തിലാണ് വിഐപി എന്ന കഥാപാത്രത്തെ കുറിച്ചു സൂചനകൾ നൽകുന്നത്. പക്ഷേ അന്ന് ആരാണ് വിഐപി എന്നുള്ള കാര്യത്തിൽ ബാലചന്ദ്രകുമാറിനും സംശയങ്ങളുണ്ടായിരുന്നു.

ഇതിനിടയിലാണ് വിഐപി ആരാണെന്ന സ്ഥിരീകരണം ബാലചന്ദ്രകുമാറിൽ നിന്നുമുണ്ടായത്. ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് ആ വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ബാലചന്ദ്രകുമാർ വിഐപിയുടെ ശബ്ദം തിരിച്ചറിയുകയും ഈ വിഐപി ശരത് ആണെന്ന തീരുമാനത്തിൽ ബാലചന്ദ്രകുമാർ എത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് നടനും നിർമാതാവുമായ ദിലീപ് എങ്ങനെയാണ് ഈ പറയുന്ന വിഐപി ശരതുമായി ഇത്രയും വലിയ ഒരു ബന്ധം സ്ഥാപിച്ചെടുത്തതെന്ന ചോദ്യം ഉയർന്നത്.

ഇന്ന് സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോടീശ്വരന്മാരിൽ ഒരാളാണ് `വിഐപി´ ശരത്. സാധാരണ കുടുംബത്തിൽ ഒരു സാധാരണക്കാരനായിട്ടായിരുന്നു ശരത് എന്ന ശരത് ജി നായരുടെ ജനനം. എന്നാൽ ശരത്തിൻ്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് ഇരുപത്തിയഞ്ചോളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളുടെ ഉടമയാണ് ഇദ്ദേഹം. ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടുമുണ്ട്. ഇതുകൂടാതെ ആലുവയി​ൽ​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ഒരു ഹോട്ടലും ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.

ശരത്തും കുടുംബവും ആലുവയിൽ എത്തിയിട്ട് ഏകദേശം 23 വർഷമായി. ആലുവയിൽ തോട്ടുംമുഖത്തെ വാടകവീട്ടിലായിരുന്നു ശരത്തും കുടുംബവും അന്നു താമസിച്ചിരുന്നത്. അന്ന് ശരത്തിൻ്റെ പിതാവ് ആലുവയിലെ ഒരു ചെറിയ ഹോട്ടൽ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ആലുവയിലെ വാടക വീട്ടിൽ തുടങ്ങിയ താമസം ഇന്ന് എത്തി നിൽക്കുന്നത് ​തോ​ട്ടും​മു​ഖം​ ​ക​ല്ലു​ങ്ക​ൽ​ ​ലെ​യിനിലെ​ ​സൂ​ര്യ​ എന്ന മണിമാളികയി​ലാണ്. ​ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ൽ​ ​ശരത്തിൻ്റെ ​പി​താ​വ് ​വി​ജ​യ​ൻ​ ഏ​റ്റെ​ടു​ക്കു​ക​യും നടത്തിവരികയായിരുന്നു. വിജയൻ ഹോട്ടൽ ഏറ്റെടുത്തതോടെ ഹോട്ടലിൻ്റെ പേര് ​’​സൂ​ര്യ​’​ ​എ​ന്നാ​ക്കി മാറ്റി.

വലിയ രീതിയിലുള്ള വിദ്യാഭ്യാസം നേടുവാൻ ശരത്തിന് സാധിച്ചിട്ടില്ല. ഇതിനിടയിൽ ഒരു പ്രണയബന്ധത്തിൽ അകപ്പെട്ടുപോയ ശരത് ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം ശരത്തിന് നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ഒടുവിൽ സുഹൃത്തുക്കളുടെ ഇടപെടലോടെ ശരത്തും കുടുംബവും തിരിച്ച് ആലുവയിൽ എത്തുകയായിരുന്നു.

അവിടെ നിന്നാണ് ശരത് ബിസിനസിൻ്റെ ലോകത്തേക്കു കടക്കുന്നത്. ​സൂര്യ ഹോട്ടലിനൊപ്പം ട്രാ​വൽ‌സ് ​കൂ​ടി​ ശരത് ആലുവയിൽ ​ആ​രം​ഭി​ച്ചു. ടെ​മ്പോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​കാലങ്ങൾക്കു ശേഷം ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി. കുറച്ചു കാലത്തിനു ശേഷം സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ഒരു ബിസിനസ് സാമ്രാജ്യമായി സൂര്യ ട്രാവൽസ് മാറി.

ഇതിനിടയിലാണ് ശരത് ദിലീപുമായി പരിചയപ്പെടുന്നത്. ദിലീപ് പഠിച്ചിരുന്ന യൂസി കോളേജിലെ ചെ​ങ്ങ​മ​നാ​ട് ​സ്വ​ദേ​ശി​യാ​യ സുഹൃത്ത് വഴിയായിരുന്നു ദിലീപും ശരതും തമ്മിൽ അടുക്കുന്നത്. ഈ​ ​സു​ഹൃ​ത്താ​ണ് ​ദി​ലീ​പു​മാ​യി​ ​ശ​ര​ത്തി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ഇത് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായി മാറി. അതിനുശേഷം ദിലീപിൻ്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ഏകദേശം പത്തു വർഷം മുൻപ് ആലുവ പു​ളി​ഞ്ചോ​ട് ​സൂ​ര്യ​ ​ഹോ​ട്ട​ലിൻ്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിനുശേഷം ശരീരത്തിൻ്റെ ബിസിനസ് വീണ്ടും വലുതായി. പിന്നീട് ഊട്ടിയിലും ശരത് സ്വന്തം കെട്ടിടത്തിൽ ഹോട്ടൽ തുറക്കുകയായിരുന്നു.

ഇന്ന് ആലുവയിലെ അറിയപ്പെടുന്ന ഒരു ഹോട്ടൽ കൂടിയാണ് സൂര്യഹോട്ടൽ. എറണാകുളം മേഖലയിൽ ഏറ്റവും കൂടുതൽ അഭിപ്രായം നേടിയ ഒരു ഹോട്ടൽ കൂടിയാണ് ശരത്തിൻ്റെ സൂര്യ ഹോട്ടൽ. വിശേഷദിവസങ്ങളിൽ ദി​ലീ​പി​ൻ്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​എത്തിക്കുന്നത് ശ​ര​ത്തി​ൻ്റെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ്. അത്രത്തോളം അടുപ്പമാണ് ദിലീപും ശരത്തും തമ്മിൽ ഇന്നും.

സിനിമാ രാഷ്ട്രീയ രംഗങ്ങളിലുള്ള പലരുമായും ശരത്തിന് വലിയ ബന്ധമുണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കമുള്ള പല പ്രമുഖരും ശരീരത്തിൻറെ സൂര്യ ഹോട്ടലിലെ സന്ദർശകരുമാണ്. ഒരിക്കൽ പരിചയപ്പെട്ട ആൾക്കാരുമായിട്ടുള്ള ബന്ധം നിലനിർത്തുവാൻ ശരത്തിന് പ്രത്യേക കഴിവുണ്ട്. ഈ ഒരു കഴിവിൻ്റെ ബലത്തിൽ തന്നെയാണ് ശരത് തൻ്റെ സൗഹൃദവലയം സംരക്ഷിച്ചു നിർത്തുന്നതും.

‘ഈ കേസിൽ ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാൻ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു പറയാൻ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ ശരത് വ്യക്തമാക്കി.

നായർ സമുദായാംഗമായ തന്നെ ഇക്കയെന്ന് ആരെങ്കിലും വിളിക്കുമോ എന്ന ചോദ്യമാണ് ശരത് ഉയർത്തുന്നത്. കാവ്യയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ശരത്. അതുകൊണ്ട് തന്നെ ‘ഇക്ക’ മൊഴി കോടതിയിൽ നിൽക്കാനുള്ള സാധ്യത കുറവാണ്. നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോൾ ശരത്തിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. നടിയെ ആ്ക്രമിച്ച കേസിലെ പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റ് കൂടിയാണ് ഇത്. ഇതോടെ പുതിയ വിവരങ്ങൾ കോടതിയിൽ വ്യക്തമാകുമെന്ന് ഉറപ്പായി.

സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.

നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു അറസ്റ്റ്.. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here