‘മഞ്ജു വാര്യരോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണെന്ന് ധരിക്കരുത്; അവരുടെ ജീവൻ അപകടത്തിലാണ്, മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു ജീവിക്കുന്നത്’; സംവിധായകൻ സനൽ കുമാർ ശശിധര​ന്റെ വാക്കുകളിങ്ങനെ…

0

കൊച്ചി: കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിൾ തിരിച്ചറിഞ്ഞ്തിന് പിന്നാലെ മഞ്ജു വാര്യർക്ക് വധഭീഷണിയുണ്ട് എന്ന് പറയുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. കഴിഞ്ഞ ദിവസം മൂതലേ ഇക്കാര്യം വലിയ ചർച്ചയായിരുന്നു. എന്നാലിതാ മഞ്ജു വാര്യരോട് താൻ പ്രണയം പറഞ്ഞിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുതെന്നും സനൽ കുമാർ ശശിധരൻ കൂട്ടി സചേർന്നു. ത​ന്റെ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയായിരുന്നു താരത്തി​ന്റെ വെളിപ്പെടുത്തൽ.

മഞ്ജു നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടി ആണ് സനൽകുമാർ. സനൽകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റീൽ മഞ്ജു വാര്യരുടെ ജീവിതം തടവറയിൽ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും സൂചിപ്പിച്ചിട്ടപുണ്ട്. ഈ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വിവാദമായിരിക്കുകയാണ്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. മഞ്ജുവാര്യരെ ഞാൻ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. എന്റെ സെക്സിദുർഗ കാണാൻ എന്താണ് വഴി എന്ന് ചോദിച്ചുകൊണ്ട് അവർ എനിക്ക് മെസേജ് അയക്കുകയായിരുന്നു.സിനിമ ഇഷ്ടപ്പെട്ടെന്നും ഒരുമിച്ച് സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞതോടെയാണ് കയറ്റം എന്ന സിനിമയുടെ ആലോചന ഉണ്ടാകുന്നത്. ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേർ മാത്രം തനിച്ച് ഞങ്ങൾ സംസാരിചിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല.

ഹിമാലയത്തിൽ കയറ്റത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം ടെന്റുകളിലാണ് ഉണ്ടായിരുന്നത്.മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. ചെലവ് ചുരുങ്ങിയ സിനിമ ആയതിനാൽ അവർ അങ്ങനെ അഡ്ജസ്റ് ചെയ്യുന്നതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പിന്നീട് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്യാൻ ബിനീഷിന്റെ ഏർപ്പാടിൽ ഫിറോസ് എന്നയാൾ വന്നപ്പോൾ നാലുപേരും ഒരു ടെന്റിൽ തന്നെയായി. സിനിമയുടെ സീനുകൾ ചർച്ചചെയ്യാൻ പോലും മഞ്ജുവാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല. സിനിമ കഴിഞ്ഞപ്പോൾ അത് പുറത്തിറങ്ങാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി.അക്കാര്യം ഞാൻ മഞ്ജുവാര്യരോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഒന്നും വിജയിക്കുന്നില്ല എന്നും അവർ എന്നോട് പറഞ്ഞു.

സിനിമയുടെ ട്രെയിലർ എ ആർ റഹ്‌മാന്റെ പേജിലൂടെ റിലീസ് ചെയ്യാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിൽ സന്തോഷമല്ലേ ഉള്ളു എന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ അക്കാര്യം മുന്നോട്ട് നീക്കിയപ്പോൾ തടസങ്ങൾ തുടങ്ങി. ട്രെയിലർ ഉൾപ്പെടെ സിനിമയുടെ പാട്ടുകൾ എല്ലാം റിലീസ് ചെയ്യാൻ മനോരമ മ്യൂസിക്കുമായി ഒരു എഗ്രിമെന്റ് അയക്കുകയായിരുന്നു.അതിനോടകം തന്നെ ട്രെയിലർ റിലീസ് ചെയ്യാൻ എആർ റഹ്മാൻ സമ്മതിച്ചിരുന്നത് കൊണ്ട് എഗ്രിമെന്റിൽ നിന്നും ട്രെയിലർ നീക്കം ചെയ്യണം എന്നു ഞാൻ പറഞ്ഞു. ആദ്യം എന്നോടത് സമ്മതിച്ചിരുന്നതാണെങ്കിലും മഞ്ജുവാര്യർ അക്കാര്യത്തിൽ ഒരു നിലപാടെടുക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ ശ്രദ്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here