Thursday, May 2, 2024

ഉത്തര്‍പ്രദേശില്‍ ചെറുനാരങ്ങയുടെ വിലയില്‍ വന്‍കുതിപ്പ്‌

Must Read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചെറുനാരങ്ങയുടെ വിലയില്‍ വന്‍കുതിപ്പ്‌. വില കിലോഗ്രാമിന്‌ 350 രൂപ കടന്നതോടെ നാരങ്ങാമോഷണവും പതിവായി. ഒരു ചാക്ക്‌ നാരങ്ങ 3,500 രൂപയ്‌ക്കാണു തങ്ങള്‍ക്കു ലഭിക്കുന്നതെന്നാണു വ്യാപാരികള്‍ പറയുന്നത്‌.
ഹൈദരാബാദില്‍ കിലോയ്‌ക്ക്‌ 10 രൂപയ്‌ക്കു കിട്ടുന്ന നാരങ്ങയാണു യു.പിയിലെത്തുമ്പോള്‍ 300 കടക്കുന്നത്‌. ഗുജറാത്തില്‍ കിലോഗ്രാമിന്‌ 200 രൂപയാണു വില. ഡീസല്‍ വിലവര്‍ധനയാണു നാരങ്ങാ വിലകൂടുന്നതിനു കാരണമായി വ്യാപാരികള്‍ പറയുന്നത്‌.
മൂന്നാഴ്‌ച മുമ്പ്‌ വരെ കിലോഗ്രാമിന്‌ 60 രൂപയായിരുന്നു വില. വിപണിയിലേക്കുള്ള ഒഴുക്ക്‌ നിലച്ചതാണു വിലക്കയറ്റത്തില്‍ കലാശിച്ചത്‌. പച്ചമുളക്‌, പടവലങ്ങാ എന്നിവയുടെ വിലയും രണ്ടാഴ്‌ചകൊണ്ട്‌ ഇരട്ടിയായിട്ടുണ്ട്‌.
യു.പിയിലെ ഷാജഹാന്‍പുരിലും ബറേലിയിലും നാരങ്ങാ മോഷണം സംബന്ധിച്ചു പോലീസിനു പരാതി ലഭിച്ചു. ഷാജഹാന്‍പുരിലെ ബജാരിയ പച്ചക്കറി മാര്‍ക്കറ്റില്‍നിന്ന്‌ 60 കിലോയോളം നാരങ്ങ മോഷണം പോയി. ദെലാപീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍നിന്ന്‌ 50 കിലോ നാരങ്ങയാണ്‌ കള്ളന്‍മാര്‍ കൊണ്ടുപോയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിൽ. പരപ്പനങ്ങാടിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. ഒരുമാസമായി...

More News