കെഎസ്ആര്‍ടിസി എംഡി നെതര്‍ലന്‍ഡിലേക്ക്

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി നെതര്‍ലന്‍ഡിലേക്ക്. യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കുന്നതിനുവേണ്ടിയാണ് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ നെതർലൻഡിലെ ആംസ്റ്റർഡാം സന്ദർശിക്കാൻ ഒരുങ്ങുന്നത്.

മേ​യ് 11 മു​ത​ല്‍ 14 വ​രെ ബി​ജു പ്ര​ഭാ​ക​റി​ന്‍റെ യാ​ത്ര. ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ന​ഗ​ര​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും യാ​ത്ര. അ​തേ​സ​മ​യം വി​ദേ​ശ​യാ​ത്ര​യ്ക്ക് വേ​ണ്ടി ബി​ജു പ്ര​ഭാ​ക​റി​ന് യാ​ത്രാ ചെ​ല​വി​നാ​യി ദി​വ​സേ​ന 100 ഡോ​ള​ര്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത് വ​ലി​യ സ​മ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​എം​ഡി​യു​ടെ വി​ദേ​ശ​യാ​ത്ര.

LEAVE A REPLY

Please enter your comment!
Please enter your name here