നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; കസ്റ്റംസ് പിടികൂടിയത് രണ്ടരക്കോടിയുടെ സ്വർണ്ണം; കണ്ടെത്തിയത് ഇറച്ചി മുറിയ്‌ക്കുന്ന യന്ത്രത്തിനുള്ളിൽ നിന്ന്

0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇറച്ചി മുറിയ്‌ക്കുന്ന യന്ത്രത്തിലൂടെയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് ഗൾഫിൽ നിന്നും യന്ത്രം ഇറക്കുമതി ചെയ്തത്. ഇതിന്റെ ഉള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

എന്നാൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ തുരുത്തേൽ എന്റർപ്രൈസസ് എന്നത് പേരിന് വേണ്ടി മാത്രമുള്ള സ്ഥാപമാണെന്ന് കണ്ടെത്തി. ഇതിന്റെ ഉടമ സിറാജുദ്ദിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്യപ്പെട്ടത്. ഈ യന്ത്രം കേരളത്തിൽ സുലഭമായി ലഭിക്കുന്നതാണ്. എന്നാൽ ഗൾഫിൽ നിന്നും സ്വർണം കടത്താൻ വേണ്ടി മാത്രമാണ് ഇതിറക്കുമതി ചെയ്തതെന്ന് കസ്റ്റംസ് പറയുന്നു.
കട്ടർ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തെടുത്തത്. സിറാജുദ്ദിന്റെ ഡ്രൈവർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. സിറാജുദ്ദിനായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു എന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here