കാലഹരണപ്പെട്ട റാങ്ക് പട്ടികകളിൽ നിന്നു നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചു പിഎസ്‍സി യോഗം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല

0

തിരുവനന്തപുരം∙ കാലഹരണപ്പെട്ട റാങ്ക് പട്ടികകളിൽ നിന്നു നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചു പിഎസ്‍സി യോഗം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. നിയമോപദേശം ലഭിക്കാത്ത സാഹചര്യത്തിലാണു തീരുമാനം മാറ്റിയത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആർക്കൊക്കെ നിയമനം നൽകണം എന്നതിനെക്കുറിച്ചാണു പിഎസ്‍സി നിയമോപദേശം തേടിയത്. ഇതു ലഭിച്ചാൽ പിഎസ്‍സിയുടെ ലിറ്റിഗേഷൻ ഉപസമിതി പരിശോധിച്ച് തീരുമാനമെടുക്കും. പിഎസ്‍സി യോഗവും ഇത് അംഗീകരിക്കണം.

കാലഹരണപ്പെട്ട റാങ്ക് പട്ടികയിൽ ഉള്ളവർക്കു നിയമനം നൽകേണ്ടി വന്നാൽ നൽകാനായി അഞ്ഞൂറോളം ഒഴിവുകൾ നീക്കി വച്ചിട്ടുണ്ട്. ജോലിക്ക് അർഹതപ്പെട്ടവരെ കണ്ടെത്തിയ ശേഷം, ഇതിനോടകം മറ്റു ജോലി ലഭിച്ചവരിൽ നിന്ന് ഈ ജോലി വേണ്ടെന്ന സത്യവാങ്മൂലം എഴുതി വാങ്ങണം. അല്ലെങ്കിൽ വീണ്ടും നിയമപ്രശ്നം വരും. ഇതെല്ലാം കഴിഞ്ഞാലേ എത്ര പേർക്ക് നിയമന ശുപാർശ നൽകേണ്ടി വരുമെന്നു വ്യക്തമാകൂ. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നു പിഎസ്‌സി അധികൃതർ അറിയിച്ചു.

3 തസ്തികകളിലേക്ക് സാധ്യതാ പട്ടിക

തിരുവനന്തപുരം∙ മൂന്നു തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസപ്ഷനിസ്റ്റ്, ജല അതോറിറ്റിയിൽ ഓപ്പറേറ്റർ, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/വർഗം) എന്നീ തസ്തികകളിലേക്കാണു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുക.

∙ മലബാർ സിമന്റ്സിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ് 2 തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.

∙ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (ജനറൽ സർജറി– എസ്ഐയുസി നാടാർ) തസ്തികയിലേക്ക് അഭിമുഖം.

∙ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here