ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍, അര്‍ഹതയ്ക്കുള്ള അംഗീകാരം

0

കോട്ടയം: ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ഡിവൈഎഫ്ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ ലയ മരിയ ജയ്സന്‍ എത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്.

ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.

കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്തിയേക്കും; ചർച്ചകളുമായി ആഭ്യന്തരവകുപ്പ്

കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്. എല്ലാ വകുപ്പുകളിലും ട്രാൻസ്‍ജെന്‍ഡേഴ്സിന് പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്. ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ഇപ്പോള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടും ബറ്റാലിയൻ എഡിജിപിയോടുമാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടിയത്.

പത്മശ്രീ പുരസ്കാരം സ്വീകരിച്ച് ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോ​ഗതി

ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോ​ഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരം​ഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. രാഷ്ട്രപതി ഭവനിൽ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്.

Leave a Reply