പെട്രോൾ ലീറ്ററിന് 84 പൈസയും ഡീസൽ 81 പൈസയുമാണു ഇന്ന് കൂട്ടിയത്

0

കൊച്ചി ∙ ഇടവേളയില്ലാതെ കൂടുന്ന ഇന്ധനവില. സാധാരണക്കാരുടെ പോക്കറ്റ് കീറാൻ ഇന്നlല്ല വില കൂട്ടി. പെട്രോൾ ലീറ്ററിന് 84 പൈസയും ഡീസൽ 81 പൈസയുമാണു വര്‍ധിപ്പിച്ചത്. നാലര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ചയാണു പെട്രോൾ, ഡീസൽ വിലവർധന പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില കൂട്ടിയിരുന്നു.

അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും കഴിഞ്ഞദിവസം വർധിച്ചു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണു സാധാരണക്കാർ. എല്ലാ മേഖലയിലും വിലക്കയറ്റം ഒരുമിച്ചു വരുന്നതോടെ കുടുംബ ബജറ്റുകളുടെ താളം തെറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here