തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം

0

തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്ഐ അതിക്രമത്തിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിൽ എത്തിയ പ്രതിഷേധക്കാരെ ആൽത്തറ ജംഗ്ഷനിൽ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ചി​ല​രെ പോ​ലീ​സ് ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.

ലോ ​കോ​ള​ജി​ൽ കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ​ക്കാ​രെ പോ​ലീ​സ് സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

LEAVE A REPLY

Please enter your comment!
Please enter your name here