പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്ക്

0

പത്തനംതിട്ട: പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്കാണ്. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ വൈദികൻ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓര്‍ത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സണ്‍ ജോണാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പത്തനംതിട്ട വനിത പോലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. 17 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

12ാം തിയതിയും, 13ാം തിയതിയും രണ്ട് തവണയായിട്ടാണ് പെണ്‍കുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം ഉണ്ടായത്. വൈദികവൃത്തിക്കൊപ്പം തന്നെ കൗണ്‍സിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്‌സണ്‍ ജോണ്‍. കുട്ടികള്‍ക്കും മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുമാണ് ഇയാള്‍ കൗണ്‍സിലിങ്ങ് നല്‍കി വന്നിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കുറേനാളായി പഠനത്തില്‍ നിന്നും പിന്നാക്കം നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ വൈദികന്റെ അടുക്കലേക്ക് എത്തിച്ചത്.

വൈദികന്റെ വീട്ടിലാണ് കൗണ്‍സിലിങ്ങിനായി എത്തിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് 13ാം തിയതി പീഡനശ്രമം നടത്തിയത്. രണ്ടാം വട്ട കൗണ്‍സിലിങ് എന്ന പേരിലാണ് വൈദികന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറയുകയും, സഹപാഠി ഈ വിവരം അധ്യാപികയെ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ വഴിയാണ് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here