മന്ത്രിസഭ രൂപീകരണം വൈകിയാലും എസ്‌എസ്‌എൽസി ഫലം സമയത്ത്; മെയ് 15ന് പ്രഖ്യാപിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരണം വൈകുന്ന സാഹചര്യത്തിലും എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ മാസം 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ തടസപ്പെടാതിരിക്കാനാണ് അടിയന്തര നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതും വൈകുകയാണ്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയോ പൊതുവിദ്യാഭ്യാസ ഡയറക്ടറോ ഫലപ്രഖ്യാപനം നടത്താനാണ് സാധ്യത.

2021ലെ തെരഞ്ഞെടുപ്പ് സമയത്തും സമാന സാഹചര്യം നിലനിന്നപ്പോൾ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. അതേ മാതൃക ഇത്തവണയും പിന്തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.

പരീക്ഷയുടെ മൂല്യനിർണയം, ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം ഫലം ഔദ്യോഗികമായി അംഗീകരിക്കും. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പ്രഖ്യാപനം നടത്തും.

ഫലം വൈകുന്നത് പ്ലസ് വൺ പ്രവേശന നടപടികളെ ബാധിക്കുമെന്ന ആശങ്ക അധ്യാപക സംഘടനകളും ഉയർത്തിയിരുന്നു. ഇതോടെയാണ് സർക്കാർ രൂപീകരണത്തിനായി കാത്തുനിൽക്കാതെ ഉദ്യോഗസ്ഥ തലത്തിൽ ഫലം പ്രഖ്യാപിക്കാൻ തീരുമാനം ഉണ്ടായത്.

English Summary

The Kerala General Education Department is preparing to announce the SSLC examination results on May 15 despite delays in the formation of the new state cabinet. Officials said all technical procedures, including valuation and data entry, have been completed, and the results may be declared by the Chief Secretary or Director of Public Instruction if a new Education Minister is not appointed in time.

700 രൂപയുടെ വന്ദേഭാരത് ടിക്കറ്റ് 380 രൂപയ്ക്ക് വാഗ്ദാനം; വീഡിയോ വൈറലായതോടെ ടിടിഇ സസ്പെൻഡ്

ഹാജിപുർ: വന്ദേഭാരത് എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാമെന്ന് യാത്രക്കാരനോട് വാഗ്ദാനം ചെയ്ത ടിടിഇക്കെതിരെ റെയിൽവേ നടപടി. ടിക്കറ്റ് നിരക്കിനെക്കുറിച്ച് യാത്രക്കാരനുമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.വൈറലായ ദൃശ്യങ്ങളിൽ 700 രൂപ വിലവരുന്ന ടിക്കറ്റ് 380 രൂപയ്ക്ക് ഒരുക്കിക്കൊടുക്കാമെന്നാണ് ടിടിഇ പറയുന്നത്. നേരിട്ട് ബുക്ക് ചെയ്താൽ കൂടുതൽ തുക നൽകേണ്ടിവരുമെന്നും കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കാമെന്നുമാണ് സംഭാഷണത്തിൽ വ്യക്തമാകുന്നത്.സംഭവം ബിഹാറിലെ ഹാജിപുരിൽ നടന്നതാണെന്നാണ് സൂചന. എന്നാൽ വീഡിയോ ഏത് റൂട്ടിലേതാണെന്നോ സംഭവം നടന്ന സമയം ഏതാണെന്നോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.വിവാദം ശക്തമായതോടെ റെയിൽവേ അടിയന്തരമായി ഇടപെട്ടു. റെയിൽവേ സേവയും ഡിആർഎം ദനാപൂരും സോഷ്യൽ മീഡിയ കമന്റിലൂടെ ടിടിഇയെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

English Summary

A TTE of the Vande Bharat Express has been suspended after a viral video showed him allegedly offering a ticket worth Rs 700 for Rs 380. The video, reportedly from Hajipur in Bihar, sparked controversy on social media, prompting immediate action from railway authorities.

38 കോടിയുടെ സ്മാർട്ട് സിറ്റി ക്യാമറകൾ ‘അനാഥം’; പരിപാലനച്ചുമതലയിൽ പൊലീസും കോർപറേഷനും തമ്മിൽ തർക്കം

0

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയിൽ 38 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച 400 നിരീക്ഷണ ക്യാമറകളുടെ പരിപാലനച്ചുമതല ഏറ്റെടുക്കുന്നതിൽ പൊലീസും തിരുവനന്തപുരം കോർപറേഷനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. വാർഷിക അറ്റകുറ്റപ്പണി ചെലവ് (AMC) വഹിക്കേണ്ട സാഹചര്യം മുന്നിൽ കണ്ട് ഇരുവിഭാഗവും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.

പദ്ധതി പൂർത്തിയാകുമ്പോൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സംവിധാനങ്ങൾ കൈമാറണമെന്നാണ് ചട്ടമെങ്കിലും, ക്യാമറകളുടെ പരിപാലനച്ചെലവ് വൻതോതിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിൻവാങ്ങുന്നത്. ക്യാമറകൾ കോർപറേഷൻ ഏറ്റെടുത്ത് ഫണ്ട് വിനിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ ആവശ്യമായ ഫണ്ട് നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.

ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാനുള്ള കരാർ നൽകിയിരുന്നത്. ക്യാമറകളുടെ നിരീക്ഷണത്തിനായുള്ള കൺട്രോൾ റൂം എആർ ക്യാംപിലാണ് പ്രവർത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്കും മേയറിനും പലതവണ കത്തയച്ചിട്ടും വിഷയത്തിൽ അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സ്മാർട്ട് സിറ്റി അധികൃതരുടെ വിശദീകരണം.

ക്യാമറകളുടെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പൊലീസ്, കോർപറേഷൻ, സ്മാർട്ട് സിറ്റി അധികൃതർ എന്നിവർ ചേർന്ന് ഇതുവരെ സംയുക്തയോഗം പോലും നടത്തിയിട്ടില്ല. ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ സംവിധാനം പ്രവർത്തനരഹിതമാകുമോ എന്ന ആശങ്ക ഉയരുകയാണ്.

English Summary

A dispute has emerged between the police and the Thiruvananthapuram Corporation over the maintenance of 400 smart city surveillance cameras installed at a cost of Rs 38 crore in the capital city. Both sides are reluctant to take over the system due to the high annual maintenance cost. Smart City officials say repeated requests to authorities have not received a positive response, raising concerns that the surveillance network may soon become non-functional.

സ്വർണം, വെള്ളി ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ 10 ശതമാനമായി; ആഭ്യന്തര വിപണിയിൽ വില കൂടാൻ സാധ്യത

0

ന്യൂഡൽഹി: സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയർത്തി. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയ്‌ക്കൊപ്പം ആഭരണ നിർമാണത്തിനുപയോഗിക്കുന്ന ഹുക്കുകൾ, ക്ലാസ്പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും പുതിയ തീരുവ ബാധകമാകും. റീസൈക്ലിംഗിനായി ഇറക്കുമതി ചെയ്യുന്ന ലോഹാവശിഷ്ടങ്ങൾക്കും നികുതി വർധിപ്പിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണ വാങ്ങലും വിദേശ യാത്രകളും നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 71.98 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തതായാണ് കണക്കുകൾ. ലോകത്ത് ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യയിൽ പുതിയ തീരുവ വർധന സ്വർണവിലയെ കൂടുതൽ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

English Summary

The Central Government has increased the customs duty on imports of precious metals, including gold and silver, to 10 percent. The revised rates came into effect immediately and are expected to push up domestic gold and silver prices. The duty hike also applies to jewellery-making components and recycled metal scrap imports. The move comes amid economic concerns linked to tensions in West Asia and efforts to protect India’s foreign exchange reserves.

ചിദംബരത്തിന്റെ ‘ബാലൻ- ദ് ബോയ്’ ജൂൺ 19ന് തിയറ്ററുകളിലേക്ക്; കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ

0

Manjummel Boysഎന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രം യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 ജൂൺ 19ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ പ്രീമിയർ ഈ മാസം നടക്കുന്ന ലാകും നടക്കുക. മെയ് 14നാണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിംഗ് കാൻസിൽ നിശ്ചയിച്ചിരിക്കുന്നത്.

KVN Productions, Theespian Films  , എന്നീ ബാനറുകളിൽ വെങ്കട് കെ നാരായണയും ശൈലജ ദേശായി ഫെനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ യാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായി പാൻ-ഇന്ത്യൻ റിലീസായും ചിത്രം എത്തും.

ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ:

  • ഛായാഗ്രഹണം –
  • സംഗീതം –
  • എഡിറ്റിംഗ് –
  • പ്രൊഡക്ഷൻ ഡിസൈൻ –

ഈ വർഷം മലയാള സിനിമാപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

അശ്ലീല ആംഗ്യത്തിന് ടിം ഡേവിഡിന് പിഴ; ആർസിബി വിജയാഘോഷം വിവാദത്തിൽ

0

Tim Davidക്ക് Indian Premier League അധികൃതർ പിഴ ശിക്ഷ ചുമത്തി. Royal Challengers Bengaluru–Mumbai Indians മത്സരത്തിന് പിന്നാലെ ഡഗൗട്ടിൽ നിന്ന് താരം അശ്ലീല ആംഗ്യം കാണിച്ചതാണ് നടപടിക്ക് കാരണം.

റായ്പൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ആർസിബിയുടെ വിജയം. വിജയാഘോഷത്തിനിടെ ഡഗൗട്ടിൽ നിന്നിരുന്ന ടിം ഡേവിഡ് നടുവിരൽ ഉയർത്തി ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു.

പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 പ്രകാരം “അശ്ലീലമോ അപകീർത്തികരമോ ആയ ആംഗ്യങ്ങൾ” കാണിച്ചതിനാണ് നടപടി. താരത്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായി വിധിച്ചു. ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചതായും അധികൃതർ അറിയിച്ചു.

വിജയാഘോഷത്തിനിടെ സഹതാരങ്ങൾ അതിശയത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സരശേഷം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ വിഡിയോയാണ് സംഭവത്തെ കൂടുതൽ വിവാദത്തിലാക്കിയത്.

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ; കോടതിയിൽ പോകും വഴി യാദൃശ്ചികമായി ഇറങ്ങിയത്

പി ജയരാജൻ്റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം വിവാദമാക്കി ബിജെപി. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പി ജയരാജൻ എത്തിയത്. പുസ്തകം എഴുതാൻ വേണ്ടി പല ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും സന്ദർശിക്കാറുണ്ടെന്ന് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

കോടതിയിൽ പോകും വഴി യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നെന്നും അതിനാലാണ് നേരിട്ട് പോയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. ഇതൊന്നും ഭക്തിപ്രകടനം അല്ല. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും മനസിലാക്കുകയാണ് ലക്ഷ്യം. ക്ഷേത്രത്തിൽ കയറി ദർശനം നടത്തിയില്ല. ആളുകൾ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . താൻ ഭക്തനായി എന്നു ക്തനായി എന്നു പറയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും കുറിപ്പില്‍ പറയുന്നു.

പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്

“സനാതനികളുടെ ഹിന്ദുത്വ വഴികൾ “
എന്ന പുസ്തകത്തിന്റെ രചനയിലാണ് ഞാൻ ഇപ്പോൾ. ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്.
കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു.
കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ അല്ല. അവയ്ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ട്. നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവ.
വി. ടി. ഇന്ദുചൂഡൻ കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ Secret Chamber എന്നതാണ്. ആ “രഹസ്യ അറ”യെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്, അതിന്റെ ചരിത്രപരമായ പശ്ചാത്തലം എന്താണ്, ജനവിശ്വാസങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നൊക്കെയുള്ള കാര്യങ്ങൾ ഏതൊരു ചരിത്രാന്വേഷണ താൽപര്യമുള്ളയാൾക്കും കൗതുകമുണർത്തുന്ന വിഷയങ്ങളാണ്.
കാവിനകത്ത് പ്രവേശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ക്ഷേത്രജീവനക്കാരോടും സുഹൃത്തുക്കളോടും ഇതുസംബന്ധിച്ച് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. ചിലർ പറഞ്ഞ കാര്യങ്ങളെ മ ഖണ്ഡിക്കുകയും ചെയ്തു. അതുതന്നെയാണ് ഇത്തരം ഇടങ്ങളുടെ സവിശേഷത – ചരിത്രം, വിശ്വാസം, ജനകഥ, അനുഭവം എന്നിവ പരസ്പരം കലർന്ന ഒരു സാംസ്കാരിക ഭൂമിക.
ഇങ്ങനെ ലഭിച്ച അറിവുകളും നിരീക്ഷണങ്ങളും സ്വാഭാവികമായും ഈ മാസം അവസാനം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഭാഗമാകുകയും ചെയ്യും.
ഇത് ഇവിടെ പറയാൻ കാരണമായത്, “ജനം ടി.വി.” എന്ന ചാനലിൽ ഞാൻ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ ഒരു വാർത്ത വന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം.
കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അജ്മീർ ദർഗയിൽ പോയിട്ടുണ്ട്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനുള്ള അവസരങ്ങളായിട്ടാണ് ഞാൻ ഉപയോഗിച്ചത്.
കമ്മ്യൂണിസ്റ്റുകാർ പൊതുവെ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. സമൂഹത്തെ അതിന്റെ സങ്കീർണ്ണതകളോടും കൂടി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതി.
ഭക്തിയെയും ആരാധനാലയങ്ങളെയും ആർഎസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് ഞാൻ. എന്റെ ഇതുവരെയുള്ള രചനകളിലും പ്രസംഗങ്ങളിലും ജീവിതാനുഭവങ്ങളിലും അതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.
കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഞാൻ ഒരു “ഭക്തൻ” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂ.
നമുക്ക് ഇനിയും പൊതുഇടങ്ങളിലും ആരാധനാലയങ്ങളിലും ചരിത്രസ്മാരകങ്ങളിലും കണ്ടുമുട്ടാം.
സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം ഈ മാസം അവസാനം പ്രകാശനം ചെയ്യാനിരിക്കുകയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ. എന്റെ ‘ഭക്തി’യെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി ആ പുസ്തകം തന്നെയായിരിക്കും എന്ന് സംഘികളോടും സംഘി മനസ്സുള്ള മാധ്യമങ്ങളോടും പറഞ്ഞുവെക്കട്ടെ.

കോൺഗ്രസിന്റെയും ലീഗിന്റെയും പിന്തുണ താങ്ങായി – പാണക്കാടെത്തി ജി സുധാകരൻ

മലപ്പുറം: അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാട അണിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് പാണക്കാട് എത്തിയതെന്നും സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ തെരഞ്ഞെടുപ്പിൽ തനിക്ക് സഹായകമായി എന്നും ജി സുധാകരൻ പറഞ്ഞു. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നും അമ്പലപ്പുഴയിൽ തനിക്കെതിരെ മത്സരിച്ച മുസ്ലിം നാമധാരി പരാജയപ്പെട്ടത് അതിന്റെ തെളിവാണെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും സുഹൃത്ത് ഷംസുദ്ദീന്‍ എംഎല്‍എയെയും കാണാനാണ് വന്നത്. നന്ദി പറയാനാണ് വന്നത്. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ അവർകളും കുഞ്ഞാലിക്കുട്ടി സാഹിബും പലതവണ വിളിച്ച് കാര്യങ്ങൾ ഉഷാറാക്കി. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അതിന് ഈ കുടുംബത്തിന്റെ പിന്തുണ വലുതാണ്. നന്ദി പറയാനാണ് വന്നത്. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നത് നേരത്തെ തന്നെ തെളിഞ്ഞിട്ടുളളതാണ്. എനിക്കെതിരെ മത്സരിച്ചത് മുസ്ലിം നാമധാരിയാണ്. അപ്പോഴാണ് എനിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഫലംവന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല കേരളത്തിലുടനീളം സെക്യുലറായ മതവിഭാഗമാണ് മുസ്ലിം ജനവിഭാഗം. സഹായിച്ചവരെയൊക്കെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അതിനായാണ് വന്നത്’- ജി സുധാകരൻ പറഞ്ഞു.

താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ ആരുടെയെങ്കിലും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പെട്ടെന്നാണ് പെട്ടെന്നാണ് കോണ്‍ഗ്രസും ലീഗും പിന്തുണ പ്രഖ്യാപിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. ‘അത് വലിയ പിന്തുണയായി. താങ്ങായി. തണലായി. അതൊരു രക്ഷാകവചമായി. എല്ലാ പ്രവര്‍ത്തനവും കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തി. എനിക്കൊരു പോസ്റ്റര്‍ പോലും ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തേണ്ടിവന്നില്ല. ഏറ്റവും കുറവ് തെരഞ്ഞെടുപ്പ് ചിലവ് എനിക്കായിരിക്കും. ചെലവായ തുകയുടെ 85 ശതമാനവും കോണ്‍ഗ്രസാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം എന്ന് വാശിയുണ്ടായിരുന്നു’- ജി സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. അവര്‍ അവരുടേതായ പ്രശ്‌നങ്ങളാല്‍ രണ്ടുമൂന്ന് ദിവസം താമസിച്ചു എന്നേയുളളു. അത് മഹാപാതകമാണ് എന്നൊന്നും പറയാനാവില്ല. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. തീരുമാനമെടുക്കുന്നതോടെ ആ പ്രശ്‌നം അവസാനിക്കും. ശക്തമായ തരത്തില്‍ നിയമസഭയിലും നാട്ടിലും പ്രവര്‍ത്തിക്കുന്നതോടെ ഈ രണ്ടുമൂന്ന് ദിവസമൊക്കെ ആളുകള്‍ വലുതായിട്ട് കാണില്ല എന്നാണ് ജി സുധാകരൻ പറഞ്ഞത്.

വെളളാപ്പളളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചതെന്നും വർഗീയ പരാമർശങ്ങൾ ശരിയല്ലെന്ന് നേരത്തെ തന്നെ താൻ പറഞ്ഞിട്ടുളളതാണെന്നും ജി സുധാകരൻ വ്യക്തമാക്കി. മലപ്പുറത്തെ അധിക്ഷേപിച്ചത് ശരിയല്ലെന്നും മുസ്‌ലിംങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സനാതനം തുടച്ചുനീക്കപ്പെടണം’; നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ, വിമർശിച്ച് ബിജെപി

ചെന്നൈ: സനാതന ധർമത്തിനെതിരെ വീണ്ടും ഡിഎംകെ എംഎൽഎയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സനാതനം തുടച്ചുനീക്കപ്പെടണം എന്നാണ് നിയമസഭയിൽ സംസാരിക്കവേ ഉദയനിധി അഭിപ്രായപ്പെട്ടത്. ഇതോടെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

‘ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതനം ഉറപ്പായും തുടച്ചുനീക്കപ്പെടണം’- എന്നാണ് നിയമസഭയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നാലെ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വക്താവ് സി ആർ കേശവൻ പ്രതികരിച്ചത്. വിഷലിപ്തമായ അഭിപ്രായപ്രകടനമാണ് ഉദയനിധി നടത്തിയതെന്ന് കേശവൻ തുറന്നടിച്ചു.

“തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധി സ്റ്റാലിൻ. വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് അയാൾ തുഴയുന്നത്. രാഹുൽ ഗാന്ധി പവിത്രായ ചെങ്കോലിനെ അപമാനിച്ചു. രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്നും വിട്ടുനിന്നു. കഴിഞ്ഞ മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ജനം ഒഴിവാക്കിയ രാഹുൽ ഗാന്ധിയെ പോലെ ഉദയനിധി സ്റ്റാലിൻ, ഒരിക്കല്‍ ‘ശിക്ഷിക്ക’പ്പെട്ടിട്ടും ഇനിയും ഈ വെറുപ്പുളവാക്കുന്ന വാക്കുകളിലൂടെ തമിഴ് ജനത അദ്ദേഹത്തെ അകറ്റുന്നത് തുടരും. കാർത്തികദീപം കത്തിക്കുന്നതിനെ എതിർത്ത, ദീപാവലിക്ക് ജനങ്ങളെ ആശംസകൾ അറിയിക്കാത്ത മുഖ്യമന്ത്രിയുണ്ടായിരുന്ന, വിഭാഗീയത പടർത്തുന്ന ഡിഎംകെയിൽ നിന്നും പിന്നെ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്. ഹിന്ദു മതം ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ തലവേദനയാണെന്ന് പറഞ്ഞത് ഒരു ഡിഎംകെ എംപിയാണ്. നിരന്തരം ഈ തെറ്റ് ആവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്, തമിഴ്‌നാടിന്റെ സംസ്ഥാന ചിഹ്നത്തിൽ ക്ഷേത്രഗോപുരമുണ്ടെന്നതാണ്. തങ്ങളുടെ വിശ്വാസത്തെയും വികാരത്തെയും ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതിനെ ഒരിക്കലും തമിഴ് ജനത മറുക്കുകയോ പൊറുക്കുകയോ ഇല്ല.”- സി ആർ കേശവൻ പറഞ്ഞു.

മുൻപ് സമാന രീതിയിൽ പ്രസ്താവന നടത്തിയിട്ടുള്ള ഉദയനിധിക്കെതിരെ രാഷ്ട്രീയ നേതാക്കളും മദ്രാസ് ഹൈക്കോടതിയും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് റദ്ദാക്കി. തുടർന്ന് ഉദയിനിധി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നായിരുന്നു ജസ്റ്റിസ് എസ് ശ്രീമതി അഭിപ്രായപ്പെട്ടത്.

ആരാകും മുഖ്യമന്ത്രി? രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മെയ് 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 16ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിനിലനില്‍ക്കുന്നുണ്ട്.
അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇത്തരം വാർത്തകൾ വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും അന്വേഷണം പൂർത്തിയാക്കാൻ ഏജൻസികൾക്ക് സമയം നൽകണമെന്നും എൻടിഎ ആവശ്യപ്പെട്ടു.

മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നും എൻടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നുവെന്നും എൻടിഎ അറിയിച്ചു

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തിൽ തീരുമാനമെന്ന് പിണറായി വിജയൻ. ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തിൽ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാൾ ജൂനിയറായ മുഖ്യമന്ത്രി വന്നാൽ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. പാർട്ടിയിൽ നിന്ന് എതിർപ്പ് വന്നാലും സ്ഥാനമേറ്റെടുക്കില്ലെന്നാണ് പിണറായി വിജയന്റെ നിലപാടെന്നാണ് നിലപാട്.

അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ല. ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ ആവശ്യത്തിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. മുന്നണിയിൽ പറയാതെ നിലപാട് പരസ്യമാക്കിയതിലാണ് അമർഷം.

അതേസമയം കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡുമായി ഉടൻ ചർച്ച നടത്തും. ഡൽഹിയിലെത്തിയ കെ മുരളീധരന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പ്രതികരണങ്ങളിലേക്ക്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.

കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താൻ ആഗ്രഹക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിലവിലെ വിലയിൽ സ്ഥിരത നിലനിർത്താൻ ആണ് ശ്രമം എന്നും സർക്കാർ വൃത്തങ്ങൾ. ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഊർജ്ജമേഖലകളിൽ പരിവേക്ഷണം ചെയ്യുന്ന കമ്പനികളുടെ റോയൽറ്റി നിരക്കുകൾ ക്രമപ്പെടുത്തി. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആയാണ് കേന്ദ്രസർക്കാർ നീക്കം.

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്