‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല’; എംകെ രാഘവന്‍ എംപി

കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. കെ സിയെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും എംകെ രാഘവന്‍ പറഞ്ഞു. ഇതിന് നേതൃത്വം കൊടുത്തത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണോ എന്ന് പറയുന്നില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തുമെന്നും എംകെ രാഘവന്‍ പറഞ്ഞു.

അദ്ദേഹത്തെ ഇനി എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടോ. അതുകൊണ്ട് ചിലര്‍ക്ക് ആത്മസുഖമുണ്ടാകും. അതുണ്ടാകട്ടെ. എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമല്ലോ. സ്വാഭാവികമല്ലേ – അദ്ദേഹം പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്തെത്തിയ കെസി വേണുഗോപാല്‍ നാലാഞ്ചിറയിലെ വീട്ടില്‍ തുടരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എംകെ രാഘവന്‍ എംപി, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കള്‍ കെസി വേണുഗോപാലിനെ കാണാനെത്തി. മന്ത്രിസഭാ പ്രവേശത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയുമായി കെസി വേണുഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇതുവരെ ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നായിരുന്നു കെ സി ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇവിടെ നല്ലൊരു ഗവണ്‍മെന്റ് വന്നു. ജനങ്ങള്‍ നല്ല പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ഗവണ്‍മെന്റിന് പോകാന്‍ അവസരം കൊടുക്കുക. മറ്റ് വിവാദങ്ങളിലേക്ക് തത്കാലം പോകാതിരിക്കുക. ഞാന്‍ ഇന്നും ഇന്നലെയുമൊക്കെയായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ് കെ സി പക്ഷം, ഇവിടെ അങ്ങനത്തെ പക്ഷമൊന്നും വേണ്ട. കോണ്‍ഗ്രസിന്റെ ഏറ്റവും കേപ്പബിള്‍ ആയിട്ടുള്ള എംഎല്‍എമാരാണ് ജയിച്ചു വന്നിട്ടുള്ളത്. അതില്‍ നിന്ന് അര്‍ഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും. അവര്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മുന്നോട്ട് പോകും. ആ പ്രതീക്ഷയാണ് ഇനി നമ്മള്‍ വച്ചുപുലര്‍ത്തേണ്ടത്. ആ പ്രതീക്ഷക്കുള്ള പിന്തുണയാണ് കൊടുക്കേണ്ടത്. അതിന് ഞങ്ങളെല്ലാം പ്രതിജ്ഞാബദ്ധമാണ് – അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കെതിരെ കടുത്ത നീക്കവുമായി വിജയ് സർക്കാർ; സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് സ്ഥിരം റെയ്‌ഡിന് നിർദേശം

0

ചെന്നൈ: സംസ്ഥാനത്തെ ലഹരി മാഫിയയെ അടിച്ചമർത്താൻ കർശന നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി പരിശോധനയും റെയ്‌ഡും നടത്താൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന എക്സൈസ് കമ്മീഷണർ പുറത്തിറക്കി.

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും പൂർണമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ലഹരി മരുന്നുകളും വ്യാജമദ്യ നിർമാണവും വിൽപ്പനയും നടക്കുന്ന കേന്ദ്രങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ 14 നിർദേശങ്ങളടങ്ങിയ മാർഗരേഖയാണ് എക്സൈസ് വകുപ്പ് പുറത്തിറക്കിയത്. ലഹരിവിൽപ്പന സംഘങ്ങളെ കണ്ടെത്താൻ രഹസ്യ വിവരശേഖരണ സംവിധാനം ശക്തമാക്കാനും പ്രാദേശിക തലത്തിൽ വിവരദായകരെ നിയോഗിക്കാനും നിർദേശമുണ്ട്.

യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് സർക്കാർ തീരുമാനം. കുറ്റവാളികളെ കണ്ടെത്താനും വിതരണ ശൃംഖല തകർക്കാനുമായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകളും ശക്തമാക്കും.

English Summary

The TVK government led by Vijay has launched a major anti-drug crackdown in Tamil Nadu. Authorities have been ordered to conduct regular raids near schools, colleges, hostels, bus stands, and railway stations to curb drug sales and illegal liquor activities.

കവടിയാർ അപകടം ഇരട്ടദുരന്തമായി; ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

0

തിരുവനന്തപുരം: കവടിയാറിൽ കഴിഞ്ഞ ദിവസം നടന്ന ദാരുണ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ആഷിക് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരായ ആഷിക്കിനെയും ഭാര്യ നൗഷിജയെയും ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നൗഷിജ അന്നേ മരിച്ചിരുന്നു.

ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയായിരുന്ന ആഷിക്കിന് കൈകാലുകളിൽ ഉൾപ്പെടെ സാരമായ പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എങ്ങനെയാണ് ഫുട്പാത്തിലേക്ക് കയറിയതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

English Summary

A man who was critically injured in the recent road accident at Kawadiyar in Thiruvananthapuram has died while undergoing treatment. His wife had died earlier following the accident in which a speeding car lost control and rammed into pedestrians on the footpath. Police have intensified the investigation and are examining CCTV footage.

വിജയ് സർക്കാരിന് ഏത് നിമിഷവും തിരിച്ചടി; ഡിഎംകെ പ്രവർത്തകരോട് ജാഗ്രത നിർദേശിച്ച്

0

ചെന്നൈ: നേതൃത്വം നൽകുന്ന പാർട്ടി തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടനാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. നടൻ യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഏത് സമയത്തും പ്രതിസന്ധിയിലാകാമെന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റാലിൻ, പാർട്ടി പ്രവർത്തകർ എല്ലായ്പ്പോഴും സജ്ജരാകണമെന്ന് ആവശ്യപ്പെട്ടു.

ചെന്നൈയിൽ ചേർന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 2029 ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം പാർട്ടി നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നതായും സ്റ്റാലിൻ വ്യക്തമാക്കി.

പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പരസ്പര കുറ്റപ്പെടുത്തൽ വേണ്ടെന്നും, കാരണം കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തകരിൽ നിന്ന് വിവരശേഖരണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ “രാഷ്ട്രീയ സുനാമി” എന്നായിരുന്നു സ്റ്റാലിൻ വിശേഷിപ്പിച്ചത്. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന വിലയിരുത്തലും അദ്ദേഹം നടത്തി. രാഷ്ട്രീയ പോരാട്ടം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലേക്കും വ്യാപിച്ചതിനാൽ പാർട്ടി പ്രവർത്തകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകണമെന്നും നിർദേശിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മനസിലാക്കാനും പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനുമായി പുതിയ വെബ്‌സൈറ്റും ഡിഎംകെ ആരംഭിച്ചു. പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഇതിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

 English Summary

Former Tamil Nadu Chief Minister has warned that the TVK government led by actor-turned-politician could collapse at any time and asked DMK cadres to remain prepared.

Speaking at a meeting of district secretaries in Chennai, Stalin accepted responsibility for the party’s election defeat and announced a high-level inquiry to analyze the reasons behind the setback. He also stressed the importance of strengthening the party’s presence on social media and launched a new website to collect feedback from party workers and the public.

കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്

അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകാത്തതിനാൽ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്.

ക്ലബ്ബ് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം.താരങ്ങൾക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാർ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. ചെന്നൈയിൻ എഫ്സി, ഒഡിഷ എഫ് സി തുടങ്ങിയ ക്ലബ്ബുകളും അടച്ചുപൂട്ടൽ വക്കിലാണ്.

‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോര’; ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം

ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചു. കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണം. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോണിനും വിമർശനം ഉണ്ടായി.

പരാമർശം അനവസരത്തിൽ എന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തൽ. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്.സുരേഷിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല. സ്ഥാനാർഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തി.

സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ലയെന്നും സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തിയെന്നും വിമർശനം ഉണ്ട്. കെ സുരേന്ദ്രനും വി മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശ്ശൂരും വോട്ടുചോർച്ച പരിശോധിക്കുമെന്നും കോർ കമ്മിറ്റിയിൽ വ്യക്തമാക്കി.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടാൻ ബിജെപിക്ക് കഴിഞ്ഞു. കഴക്കൂട്ടം, നേമം, ചാത്തന്നൂ‍ർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കഴക്കൂട്ടത്ത് വി മുരളീധരൻ, ചാത്തന്നൂരിൽ ബി ബി ഗോപകുമാർ, നേമത്ത് രാജീവ് ചന്ദ്രശേഖ‍ർ എന്നീവരാണ് വിജയിച്ചത് . ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിച്ച് സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്.

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകും. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം. കോര്‍ കമ്മിറ്റിയിലും വി മുരളീധരനാണ് കൂടുതല്‍ പിന്തുണ.

രാജീവ് ചന്ദ്രശേഖരന്‍ തന്നെ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യത എന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന വാദമാണ് ഉയര്‍ത്തിയത്. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും.

യോഗത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവര്‍ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമെന്നുമാണ് വിലയിരുത്തല്‍. മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തില്‍ എന്ന് നേതാക്കള്‍ വിലയിരുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗത്തില്‍ വിലയിരുത്തലുണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തി. കെ.സുരേന്ദ്രനും വി.മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.

UDF സർക്കാർ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ക്ഷണക്കത്തയച്ച് ചീഫ് സെക്രട്ടറി. നീയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിർദ്ദേശപ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും ക്ഷണം.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുകു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങളിലേക്ക് ക്ഷണം ലഭിച്ചേക്കും.

കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വിഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ടിവികെ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ തിരുവനന്തപുരത്തും കൊല്ലത്തും അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. വയനാട് ജില്ലയില്‍ ടിവികെയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ യുവാക്കളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പുതിയ ആപ്പ് തയ്യാറാക്കുകയാണ്.

ഈ മാസം 10നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതുവരെ ഡിഎംകെ സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം ടിവികെയുമായി സഖ്യം രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളോട് മന്ത്രിസഭയില്‍ ചേരാന്‍ വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ വൈകാതെ നടക്കും

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.

മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ ചെറിയ കാലതാമസം എടുത്തിരുന്നു. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.

സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്ന ആപ്ലിക്കേഷനുകളിലൂടെയും 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്.

ലീഗിൽ മന്ത്രിസഭാ ചർച്ചകൾ സജീവം; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാലു മന്ത്രിമാരെ കുറിച്ച് ധാരണ

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മന്ത്രിസഭാ പ്രതിനിധിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. നിലവിൽ നാല് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന പ്രധാന നേതാക്കൾ.

അതേസമയം അഞ്ചാമത്തെ മന്ത്രിയെ സംബന്ധിച്ച തീരുമാനം യുഡിഎഫുമായുള്ള അന്തിമ ചർച്ചകൾക്ക് ശേഷമാകും ഉണ്ടാകുക. ലീഗ് നിയമസഭാ കക്ഷി നേതാവായി പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തേക്കുമെന്ന സൂചനയും ശക്തമാണ്.

അഞ്ചാം മന്ത്രിസ്ഥാനത്തിനായി വിവിധ ജില്ലകളിൽ നിന്ന് ശക്തമായ ആവശ്യങ്ങളാണ് ഉയരുന്നത്. കാസർകോട് ജില്ലയിൽ നിന്ന് എ.കെ.എം. അഷ്റഫിന്റെയും കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ലയുടെയും പേരുകൾ സജീവ പരിഗണനയിലുണ്ട്. ആറു എംഎൽഎമാരെ വിജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്നാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിന്റെ ആവശ്യം.

കുന്നമംഗലത്ത് നിന്ന് വിജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരും ജില്ലാ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്കായി പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദവും ഉയരുന്നുണ്ട്. മൂന്നാം തവണ എംഎൽഎയായ ആബിദ് തങ്ങൾക്കും മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം നാല് മന്ത്രിമാർ ഉണ്ടാകുമെന്ന വിമർശനത്തിനും സാധ്യതയുണ്ട്.

ഇതോടെ മറ്റു ജില്ലകൾക്കും തുല്യ പ്രാതിനിധ്യം നൽകണമെന്ന വാദമാണ് പാർട്ടിക്കുള്ളിൽ ശക്തിപ്രാപിക്കുന്നത്. കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിനുവേണ്ടിയും ചില നേതാക്കൾ രംഗത്തുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

മലപ്പുറം ജില്ലയിൽ നിന്ന് ഉയർന്നുവരുന്ന പേരുകളിൽ ആരെ ഒഴിവാക്കുമെന്നതാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി. അഞ്ചാമത്തെ മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് പദവി നൽകുമോ എന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്.

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി? മേയ് 21-ന് നിർണ്ണായക അവലോകന യോഗം

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ വിപുലീകരണത്തിനും പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രമന്ത്രിമാരുടെ നിർണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

മേയ് 21-ന് നടക്കുന്ന യോഗത്തിൽ എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും മറ്റ് സഹമന്ത്രിമാരും പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പ് വിലയിരുത്തുന്നതിനൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി നടക്കുന്ന ഈ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജൂൺ രണ്ടാം വാരത്തോടെ മന്ത്രിസഭാ വിപുലീകരണവും അഴിച്ചുപണിയും നടന്നേക്കുമെന്ന ഊഹാപോഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.

പശ്ചിമബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മികച്ച പ്രകടനവും പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതും ഈ പുനഃസംഘടനയെ സ്വാധീനിച്ചേക്കാം.

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിതം; നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ (NEET UG) സമ്പ്രദായത്തിൽ വലിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമുള്ള പുനഃപരീക്ഷ ജൂൺ 21-ന് നടക്കും. ഇതിനായുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-നകം ലഭ്യമാക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.

മെയ് മൂന്നിന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പരീക്ഷാ സുതാര്യതയിൽ വിട്ടുവീഴ്ചയില്ലെന്നും ക്രമക്കേടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സിബിഐ (CBI) അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണ് മെയ് 12-ന് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. പരീക്ഷാ ശൃംഖലയിലെ വിള്ളലുകൾ കണ്ടെത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ സമ്പ്രദായം കൂടുതൽ സുരക്ഷിതമാക്കാൻ സാങ്കേതിക വിദ്യയുടെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയനെ സന്ദർശിച്ച് വി ഡി സതീശൻ; ശ്രദ്ധ നേടി സൗഹൃദ കൂടിക്കാഴ്ച

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സൗഹൃദവും പരസ്പര ബഹുമാനവും പ്രകടമായ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടി.

വീട്ടിലെത്തിയ വി ഡി സതീശനെ പിണറായി വിജയൻ ചിരിച്ചുകൊണ്ട് കൈകൊടുത്ത് സ്വീകരിച്ചു. പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരും സതീശനെ വരവേറ്റു. സിപിഐഎം നേതാവ് വി കെ പ്രശാന്തും സന്ദർശന സമയത്ത് വീട്ടിലുണ്ടായിരുന്നു.

കേരള രാഷ്ട്രീയത്തിൽ വർഷങ്ങളായി ശക്തമായ വാദപ്രതിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും വേദിയായിരുന്ന പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള ഈ സൗഹൃദ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പരസ്പരം ഏറ്റുമുട്ടിയ ഇരുവരും ഇനി അടുത്ത അഞ്ച് വർഷം പുതിയ ഉത്തരവാദിത്തങ്ങളിലായിരിക്കും നിയമസഭയിൽ പ്രവർത്തിക്കുക എന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

2016ൽ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അന്നത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി വിജയൻ സന്ദർശിച്ച സംഭവവും ഈ സന്ദർഭത്തിൽ വീണ്ടും ചർച്ചയാകുന്നു. അതേ രാഷ്ട്രീയ സൗഹൃദത്തിന്റെ തുടർച്ചയായാണ് വി ഡി സതീശന്റെ ഈ സന്ദർശനവും വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിന്നാലെ സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചു. ആദ്യമായാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായും പിണറായി വിജയൻ പ്രതിപക്ഷ നേതാവായും ചുമതലയേൽക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് സിപിഐഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന നീക്കങ്ങളായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.

ചെന്നിത്തലയുടെ വീട്ടിലെത്തി വി ഡി സതീശൻ; നിർണായക കൂടിക്കാഴ്ച

തിരുവനന്തപുരം: കോൺഗ്രസിലെ രാഷ്ട്രീയ ചർച്ചകൾക്കിടെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വഴുതക്കാട്ടെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ഇരുനേതാക്കളും അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നിവരും നേതാക്കൾക്കൊപ്പം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇവർ പുറത്തേക്ക് പോകുകയും സതീശനും ചെന്നിത്തലയും തമ്മിൽ പ്രത്യേക ചർച്ച തുടരുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവിധ തരത്തിലുള്ള ചർച്ചകൾ ശക്തമായി.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് നൽകി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുമോ എന്ന കാര്യത്തിലും രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ ഉയരുന്നുണ്ട്.


വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല കടുത്ത അസന്തോഷത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തെ അഭിനന്ദിക്കാതിരുന്നതും പിന്നാലെ ഗുരുവായൂരിലേക്ക് പോയതും രാഷ്ട്രീയമായി വലിയ ചർച്ചയായിരുന്നു.

ഗുരുവായൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ചെന്നിത്തല ആദ്യമായി മൗനം വെടിഞ്ഞത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച വിവരം അറിയിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടപ്പോഴും ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. തനിക്ക് അവഗണന നേരിട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.

എന്നാൽ ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇരുനേതാക്കളും തമ്മിലുള്ള അകലം കുറഞ്ഞുവെന്നാണ് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കോൺഗ്രസിലെ ഭിന്നതകൾ പരിഹരിക്കാനും പാർട്ടിയെ ഒരുമിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ കാണുന്നത്.

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു; തടയാൻ ശ്രമിച്ച മകനും വെട്ടേറ്റ് പരുക്ക്

0

പെരുമ്പാവൂർ: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രനെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രൻ അംബികയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിന് പിന്നിലേറ്റ ഗുരുതര വെട്ടാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

സംഭവം തടയാൻ ശ്രമിച്ച മകൻ സനലിനും ആക്രമണത്തിൽ പരിക്കേറ്റു. സനലിന്റെ കഴുത്തിലാണ് വെട്ടേറ്റത്. ഉടൻ തന്നെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ചന്ദ്രൻ വീടുവിട്ട് പോകുകയായിരുന്നു. പിന്നീട് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

A domestic dispute in Perumbavoor ended in tragedy after a man allegedly hacked his wife to death and later died by suicide. Their son was also injured while trying to stop the attack and is currently under treatment.