അപു ജോണ്‍ ജോസഫ് പുതിയ ഗവണ്‍മെന്റ് ചീഫ് വിപ്പ്; നിയുക്ത മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.ജെ ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗവണ്‍മെന്റ് ചീഫ് വിപ്പായി കേരള കോണ്‍ഗ്രസ് നേതാവും തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ അപു ജോണ്‍ ജോസഫിനെ നിയമിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഔദ്യോഗികമായി കത്ത് നല്‍കി.

കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് വിപ്പ് പദവിയാണ്. മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിന്റെ പിന്‍ഗാമി എന്നതിനപ്പുറം, സ്വന്തം പ്രവര്‍ത്തനമികവു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവാണ് അപു ജോണ്‍ ജോസഫ്. പി.ജെ ജോസഫിന്റെ വിശ്വസ്ത മണ്ഡലമായ തൊടുപുഴയില്‍ തലമുറ മാറ്റം പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി ഇത്തവണ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. നേതൃത്വത്തിന്റെ ആ തീരുമാനം ശരിവെക്കുന്നതായിരുന്നു മണ്ഡലത്തിലെ അപുവിന്റെ ഉജ്ജ്വല വിജയം.

ഒന്നര പതിറ്റാണ്ട് മുന്‍പ് മികച്ചൊരു ഐടി കരിയര്‍ ഉപേക്ഷിച്ചാണ് അപു ജോണ്‍ ജോസഫ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തൊടുപുഴ ഡീ പോള്‍ പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്ന് പ്രീ-ഡിഗ്രിയും, കോയമ്പത്തൂര്‍ കുമരഗുരു കോളജില്‍ നിന്ന് ബി.ടെക് ബിരുദവും നേടി. പൂനെ മാക്‌സ് മുള്ളര്‍ ഭവനില്‍ നിന്ന് ജര്‍മ്മന്‍ ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

പഠനത്തിന് ശേഷം ഐടി രംഗത്തെ പ്രമുഖ കമ്പനിയായ കാബ്‌സില്‍ (KABS) ടീം ഹെഡ് ആയും, തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് എയറില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ല്‍ വിദേശത്തെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്. സംഘടനാ രംഗത്തെ മികവ് മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.

നിയമസഭയിലെ ഈ പുതിയ പുതിയ ഉത്തരവാദിത്തത്തിലൂടെ കൂടുതല്‍ ജനകീയമായ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി.

ഇന്ന് സത്യപ്രതിജ്ഞ , 13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ  അധികാരമേൽക്കും 

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ആ ദിനം ഇങ്ങെത്തിക്കഴിഞ്ഞു.  കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് (മെയ് 18) അധികാരമേൽക്കും.  കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും.

പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

ടയർ തകരാർ; മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 13 മണിക്കൂർ വൈകി, ദുരിതത്തിലായി യാത്രക്കാർ

ന്റെ മസ്കറ്റ്-കണ്ണൂർ സർവീസ് 13 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി 9.10ന് യിൽ നിന്ന് പുറപ്പെടേണ്ട IX 712 വിമാനമാണ് ടയർ സംബന്ധമായ സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകളോളം വൈകിയത്.

യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷം രാത്രി 11 മണിവരെ വിമാനത്തിനുള്ളിൽ കാത്തിരുത്തിയെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കാനാകില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. തുടർന്ന് എല്ലാവരെയും വീണ്ടും വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു.

കൃത്യമായ വിവരങ്ങളോ സമയബന്ധിത അറിയിപ്പുകളോ ലഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തി. പലർക്കും രാത്രി മുഴുവൻ വിമാനത്താവള ലോഞ്ചിൽ കഴിയേണ്ട സാഹചര്യം ഉണ്ടായതായും പരാതിയുണ്ട്.

ഒടുവിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് പകരം വിമാനം ഒരുക്കി യാത്രക്കാരെ ലേക്ക് അയച്ചത്.

സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം സമയത്ത് സർവീസ് നടത്താതിരുന്നതെന്നും, ടയർ സംബന്ധമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം എടുത്തതെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതായും അധികൃതർ അറിയിച്ചു.

English Summary:
Air India Express’s Muscat-Kannur flight IX 712 was delayed by nearly 13 hours after a tyre-related technical issue was detected. Passengers were kept inside the aircraft for hours before being deboarded and made to wait overnight at the airport lounge. A replacement aircraft was later arranged on Saturday morning. The airline said the delay was necessary to ensure passenger safety and expressed regret over the inconvenience caused.

ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാർ; പി.കെ. ബഷീർ അവസാന നിമിഷം പട്ടികയിൽ

0

കോഴിക്കോട്: നിയുക്ത മുഖ്യമന്ത്രി നയിക്കുന്ന പുതിയ മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി. പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും വിവിധ വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് അവസാന ഘട്ടത്തിൽ പട്ടികയിൽ ഇടംപിടിച്ചത്.

P. K. Kunhalikutty, K. M. Shaji, N. Shamsudheen, പി.കെ. ബഷീർ,V. E. Abdul Gafoor  എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന പ്രധാന നേതാക്കൾ. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

അവസാന നിമിഷം വരെ മന്ത്രിസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കുറ്റ്യാടി എംഎൽഎ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് ശ്രദ്ധേയമായത്. അദ്ദേഹത്തിന് പകരമായാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ സീൽ ചെയ്ത കവറിലൂടെയാണ് കൈമാറിയതെന്നും, അന്തിമ തീരുമാനം സാദിഖലി തങ്ങളുടേതാണെന്നും പ്രതികരിച്ചു. അഞ്ച് അംഗ പട്ടികയ്ക്ക് നിയുക്ത മുഖ്യമന്ത്രി അംഗീകാരം നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

English Summary:
The Muslim League has finalized a five-member list for the upcoming cabinet led by V.D. Satheesan. P.K. Basheer was included in the final stages amid internal pressure and criticism within the party. P.K. Kunhalikutty, K.M. Shaji, N. Shamsudheen, P.K. Basheer, and V.E. Abdul Gafoor are the names reportedly submitted to the Chief Minister-designate. Parakkal Abdulla, who was earlier considered a strong contender, was dropped from the final list.

മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം വേണം; സതീശനോട് ആവശ്യം ഉന്നയിച്ച് ശിവഗിരി മഠം

0

തിരുവനന്തപുരം: ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമയും ബന്ധമുള്ള നേതാക്കൾക്ക് പുതിയ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഠവുമായി ബന്ധപ്പെട്ട് വിജയിച്ച ഒൻപത് പേരിൽ കുറഞ്ഞത് മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ശിവഗിരി മഠത്തിന്റെ ആവശ്യം. പിന്നാക്കക്ഷേമം, പട്ടികജാതി-പട്ടികവർഗ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളും ഈ വിഭാഗവുമായി ബന്ധപ്പെട്ട നേതാക്കൾക്ക് നൽകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും നിയന്ത്രണത്തിലും വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലേക്ക് 18 പേരെ ശിവഗിരി മഠം നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്കും മതിയായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമായിരുന്നു അന്നത്തെ നിർദേശം. മന്ത്രിസഭാ രൂപീകരണത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും ശിവഗിരി മഠം പ്രകടിപ്പിച്ചു.

English Summary

Sivagiri Mutt has demanded greater representation in the upcoming Kerala cabinet led by V.D. Satheesan. Swami Sachidananda said that among the nine elected leaders associated with the mutt and Sree Narayana movements, at least three or four should be made ministers. The mutt has also sought key welfare portfolios and clearer guidelines on ministerial staff appointments.

കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരത്തെ ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതിനിടെ കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

‘വീണ ജോർജിന്റെ പെരുമാറ്റം തിരിച്ചടിയായി’; സിപിഎം യോഗങ്ങളിൽ കടുത്ത വിമർശനം

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎമ്മിനകത്തെ വിമർശനങ്ങൾ ശക്തമാകുന്നു. ആറന്മുളയിൽ വീണ ജോർജിന്റെ പരാജയത്തിന് പ്രധാന കാരണം അവരുടെ പെരുമാറ്റ ശൈലിയാണെന്ന വിമർശനമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.

പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും, പൊതുപ്രവർത്തകരുമായി ആവശ്യമായ ബന്ധം പുലർത്തിയില്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ വിമർശിച്ചതായാണ് വിവരം. അനാവശ്യ വിവാദങ്ങളിൽ സ്വയം ഇടപെട്ടത് തിരിച്ചടിയായെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും സ്ഥാനാർഥി നിർണയത്തെയും കുറിച്ചും യോഗത്തിൽ വിമർശനം ഉയർന്നു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു എന്നും, പകരം ശൈലജ ടീച്ചറെ ഈഗോ രാഷ്ട്രീയത്തിന്റെ പേരിൽ ‘ബലി കൊടുത്തുവെന്നും’ ചില നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്താനായുള്ള യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിച്ചു.

ഇതിനിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതായാണ് വിവരം. പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും രാഷ്ട്രീയ ശൈലിയാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നാണ് ചില അംഗങ്ങളുടെ വിലയിരുത്തൽ.

അതേസമയം, പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് വ്യക്തിപരമായ തീരുമാനമല്ലെന്നും അത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് പ്രതികരിച്ചു. “ആരെയും കെട്ടിയിറക്കിയതല്ല, പാർട്ടി തീരുമാനിച്ച കാര്യമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.

ദളപതിയെ അന്വേഷിച്ചതായി പറയൂ എന്ന് ആരാധകൻ ; വൈറലായി തൃഷയുടെ മറുപടി

ചെന്നൈ: സൂര്യയും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കറുപ്പ്  മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസിന്റെ ആദ്യദിവസം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് മടങ്ങുന്ന തൃഷയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തിയേറ്ററിൽ നിന്ന് പുറത്തേക്ക് എത്തിയ തൃഷയുടെ കാറിനുചുറ്റും ആരാധകർ തടിച്ചുകൂടിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ആരാധകർ നടിയുടെ പേര് വിളിച്ചും കൈവീശിയും ശ്രദ്ധ നേടാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ “ദളപതിയെ അന്വേഷിച്ചതായി പറയൂ” എന്ന് തൃഷയോട് പറയുന്നത്.

ആരാധകന്റെ വാക്കുകൾ കേട്ട തൃഷ ചിരിച്ചുകൊണ്ട് തലയാട്ടുകയും “ഉറപ്പായും” എന്ന് മറുപടി നൽകുകയും ചെയ്തു. പിന്നാലെ ചിരി അടക്കാനാകാതെ ഫോണിലേക്ക് നോക്കുന്ന തൃഷയുടെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

തൃഷയും വിജയ്‌യും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതുമാണ് ഇത്തരം ചർച്ചകൾക്ക് ഇടയാക്കിയത്.

അതേസമയം, വിജയിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യവും ഭാര്യ സംഗീതയുടെ അസാന്നിധ്യവും സമൂഹമാധ്യമങ്ങളിൽ വീണ്ടും വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴത്തെ വൈറൽ വീഡിയോയോടുകൂടി വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഞങ്ങൾ തമ്മിൽ രാഷ്‌ട്രീയ ബാല്യം മുതലുള്ള ആത്മബന്ധം; നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ  കെ.സി

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ സമവായ ചർച്ചകൾ ഊർജിതമായി തുടരുന്നു. രമേശ് ചെന്നിത്തലയെ സന്ദർശിച്ചതിന് പിന്നാലെ വി.ഡി. സതീശൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ  വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന നിർണ്ണായക ചർച്ചയ്ക്ക് ശേഷം നിറഞ്ഞ ചിരിയോടെയാണ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടത്.

വി.ഡി. സതീശനുമായി തനിക്ക് രാഷ്ട്രീയ ബാല്യം മുതലുള്ള ആത്മബന്ധവും വലിയ സുഹൃത്ബന്ധവുമാണുള്ളതെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന കണ്ണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സിയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫിലെ ചർച്ചകൾ അതിവേഗമാണ് പുരോഗമിക്കുന്നത്. നാളെ ഉച്ചയോടെ പൂർണ്ണമായ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് ലഭിച്ചെങ്കിലും, മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് കെ.സി. വേണുഗോപാൽ പക്ഷം. കെ.സിയെ കണ്ടതിന് ശേഷം വി.ഡി. സതീശനും കെ.സി. വേണുഗോപാലും ചേർന്ന് വീണ്ടും രമേശ് ചെന്നിത്തലയെ സന്ദർശിക്കുമെന്നാണ് വിവരം.

പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നാണ്  ഏറ്റവും പുതിയ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചന. ഇക്കാര്യത്തിൽ നിയുക്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ചെന്നിത്തലയുമായി വി.ഡി. സതീശൻ നടത്തിയ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായത്. തർക്കങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും.

യു.ഡി.എഫ് മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസില്‍ അഞ്ച് പേര്‍ക്ക് ധാരണ, ലീഗില്‍ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചര്‍ച്ചകള്‍ സജ്ജീവമായി തുടരുന്നു. വി.ഡി തീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മന്ത്രിമാരുടെ കാര്യത്തില്‍ പ്രാഥമിക ധാരണയായതായാണ് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

സാമുദായിക സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും കൃത്യമായി പാലിച്ചുകൊണ്ടുള്ള പട്ടിക തയ്യാറാക്കാനാണ് മുന്നണിയിലെ ശ്രമം. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍, കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധി പി.സി വിഷ്ണുനാഥ്, കായംകുളത്ത് നിന്നുള്ള ജനപ്രതിനിധി എം. ലിജു എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ നിലവില്‍ ധാരണയായിട്ടുള്ളത്.

ഇവര്‍ക്ക് പുറമേ കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ബിന്ദുകൃഷ്ണയും മന്ത്രിസ്ഥാനം ഏറക്കുറേ ഉറപ്പിച്ചിട്ടുണ്ട്. അതിനിടെ, പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയത് അദ്ദേഹത്തെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്. അതേസമയം ഒറ്റക്കക്ഷി എം.എല്‍.എമാരുള്ള ഘടകകക്ഷികള്‍ക്ക് ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം ആലോചിക്കുന്നത്. സി.പി ജോണിന് അഞ്ച് വര്‍ഷം പൂര്‍ണ ടേം നല്‍കുമ്പോള്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതം നല്‍കാനാണ് കോണ്‍ഗ്രസ് ഫോര്‍മുല.

തനിക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് മുന്നണി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിം ലീഗില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന കര്‍ശന നിലപാടിലാണ് ലീഗ് നേതൃത്വം. എന്നാല്‍ നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള മറ്റൊരു പദവിയും (സ്പീക്കര്‍/ചീഫ് വിപ്പ്) നല്‍കാം എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.

ലീഗ് ക്യാമ്പില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പി.കെ ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ലീഗിന്റെ സജീവ പരിഗണനയിലാണ്.

വകുപ്പ് വിഭജനവും മന്ത്രിമാരുടെ എണ്ണവും സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരും മണിക്കൂറുകളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി പുറത്തുവിടും.

ചെന്നിത്തലയെ കൂടെ നിർത്താൻ സതീശൻ; ആഭ്യന്തരം നൽകാൻ ധാരണയായെന്ന് സൂചന

0

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കാനിടയെന്ന് സൂചന. ഇരുവരും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായതെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന വിവരം.

ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്നതിനും ചെന്നിത്തല സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും സംബന്ധിച്ച ചർച്ചകൾക്കായാണ് വി.ഡി. സതീശനും ചെന്നിത്തലയും വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു ദിവസത്തിനിടെ രണ്ടാമതായിരുന്നു കൂടിക്കാഴ്ച.

മുന്‍പ് വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തി വി.ഡി. സതീശൻ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് സംബന്ധിച്ച സമവായ സൂചനകൾ പുറത്തുവരുന്നത്.

യു.ഡി.എഫ് മന്ത്രിസഭയുടെ അന്തിമ പട്ടികയും വകുപ്പുവിഭജനവും ഉടൻ പ്രഖ്യാപിക്കുമെന്നാണ് മുന്നണി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

English Summary

Senior Congress leader Ramesh Chennithala is likely to become the Home Minister in the upcoming UDF government led by V.D. Satheesan. Reports indicate that a consensus was reached during key discussions between the two leaders. Chennithala is also said to be open to handling the Finance portfolio. Cabinet formation talks and portfolio discussions are in the final stage.

‘അമ്മ’യിൽ വീണ്ടും തൊഴിൽ പീഡനാരോപണം; കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും തൊഴിൽ പീഡനാരോപണം ഉയരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനുമെതിരെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. സംഘടനയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പരാതി കത്ത് നൽകിയത്.

ഇരുവരും ജീവനക്കാരോട് മനുഷ്യത്വരഹിതമായ രീതിയിൽ പെരുമാറുന്നുവെന്നും, അടിമകളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നുമാണ് പരാതിയിലെ ആരോപണം. ജോലിസ്ഥലത്ത് മാനസിക സമ്മർദ്ദവും അപമാനകരമായ പെരുമാറ്റവും നേരിടേണ്ടിവരുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഇതിന് മുമ്പും കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ‘അമ്മ’യിലെ ഓഫീസ് മാനേജറായിരുന്നു ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ട്രഷററിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് അവർ ആരോപിച്ചത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോ ചർച്ചയോ ഇല്ലാതെയാണ് ജനറൽ സെക്രട്ടറി നടപടിയെടുത്തതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ജോലി സമയത്തിന് പുറത്തും നിരന്തരം ഫോൺവിളികളും സന്ദേശങ്ങളും വഴി അധിക ജോലിഭാരം ഏൽപ്പിച്ചുവെന്നുമാണ് ആരോപണം.

ഈ വിഷയത്തെക്കുറിച്ച് ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 30ന് ജോലി നഷ്ടമായെന്നാണ് മുൻ ഓഫീസ് മാനേജറുടെ വിശദീകരണം. തന്റേതായ വിശദീകരണം കേൾക്കാതെയാണ് നടപടി എടുത്തതെന്നും, അത് സംഘടനയുടെ ബൈലോ ലംഘിക്കുന്നതാണെന്നും അവർ ആരോപിച്ചു.

ഇതിനിടെ ശമ്പളം തടഞ്ഞുവച്ചുവെന്ന പരാതിയുമായി മറ്റൊരു യുവാവും കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, ‘അമ്മ’യിലെ തൊഴിൽ പീഡന പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരാതി ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നും, ഇത്തരത്തിലുള്ള വിഷയങ്ങൾ ജില്ലാ ലേബർ ഓഫീസറുടെ പരിഗണനയ്ക്ക് വിടേണ്ടതാണെന്നും നോർത്ത് പൊലീസ് അറിയിച്ചതായാണ് വിവരം.

ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കും, കോൺഗ്രസിന്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി; എൻ കെ പ്രേമചന്ദ്രൻ എംപി

യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. കൃത്യമായ പരിഗണന ലഭിക്കുമെന്നാണ് വിശ്വാസമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി. വകുപ്പുകളെ സംബന്ധിച്ച് കൃത്യമായി വ്യക്തതയുണ്ട്.

അസ്വാരസം ഉണ്ടാക്കാൻ RSP തയ്യാറല്ല. ഉച്ചയ്ക്ക് മുമ്പ് ചർച്ച നടത്തി വ്യക്തത വരുത്തും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കില്ല. കോൺഗ്രസിന്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കാനാകും.

രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഒരു അപസ്വരവുമില്ല. വി.ഡി സതീശൻ നേരിട്ട് കണ്ട് സംസാരിച്ചതാണ്. അർഹമായ പ്രാധാന്യവും പരിഗണനയും യുഡിഎഫിനുള്ളിൽ ലഭിക്കണം. മന്ത്രിസഭയിലേക്ക് ചെന്നിത്തല വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും അദ്ദേഹവുമെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.

‘വി ഡി സതീശൻ ഫോണിൽ വിളിച്ചു, ഞാനും ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും’; രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത ബിജെപി എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്.

രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്

നിയുക്ത മുഖ്യമന്ത്രി V D Satheesan എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി.
അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു.

ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും

ആശാ സമരസമിതി നേതാക്കളുമായി വി ഡി സതീശന്റെ കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വലിയ പിന്തുണയാണ് വിഡി സതീശൻ സമരസമയത്ത് നൽകിയത്. സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന് നടത്തിയ പ്രഖ്യാപനം തീരുമാനമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ക്യാബിനറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം എ ബിന്ദു വ്യക്തമാക്കി. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് ഇന്ന് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.