ചെന്നൈ: നേതൃത്വം നൽകുന്ന പാർട്ടി തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടനാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. നടൻ യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഏത് സമയത്തും പ്രതിസന്ധിയിലാകാമെന്ന് മുന്നറിയിപ്പ് നൽകിയ സ്റ്റാലിൻ, പാർട്ടി പ്രവർത്തകർ എല്ലായ്പ്പോഴും സജ്ജരാകണമെന്ന് ആവശ്യപ്പെട്ടു.
ചെന്നൈയിൽ ചേർന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 2029 ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം പാർട്ടി നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നതായും സ്റ്റാലിൻ വ്യക്തമാക്കി.
പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പരസ്പര കുറ്റപ്പെടുത്തൽ വേണ്ടെന്നും, കാരണം കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തകരിൽ നിന്ന് വിവരശേഖരണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ “രാഷ്ട്രീയ സുനാമി” എന്നായിരുന്നു സ്റ്റാലിൻ വിശേഷിപ്പിച്ചത്. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന വിലയിരുത്തലും അദ്ദേഹം നടത്തി. രാഷ്ട്രീയ പോരാട്ടം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലേക്കും വ്യാപിച്ചതിനാൽ പാർട്ടി പ്രവർത്തകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകണമെന്നും നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മനസിലാക്കാനും പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനുമായി പുതിയ വെബ്‌സൈറ്റും ഡിഎംകെ ആരംഭിച്ചു. പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഇതിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
English Summary
Former Tamil Nadu Chief Minister has warned that the TVK government led by actor-turned-politician could collapse at any time and asked DMK cadres to remain prepared.
Speaking at a meeting of district secretaries in Chennai, Stalin accepted responsibility for the party’s election defeat and announced a high-level inquiry to analyze the reasons behind the setback. He also stressed the importance of strengthening the party’s presence on social media and launched a new website to collect feedback from party workers and the public.

