ചെന്നൈ: സംസ്ഥാനത്തെ ലഹരി മാഫിയയെ അടിച്ചമർത്താൻ കർശന നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി പരിശോധനയും റെയ്‌ഡും നടത്താൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന എക്സൈസ് കമ്മീഷണർ പുറത്തിറക്കി.
തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും പൂർണമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ലഹരി മരുന്നുകളും വ്യാജമദ്യ നിർമാണവും വിൽപ്പനയും നടക്കുന്ന കേന്ദ്രങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ 14 നിർദേശങ്ങളടങ്ങിയ മാർഗരേഖയാണ് എക്സൈസ് വകുപ്പ് പുറത്തിറക്കിയത്. ലഹരിവിൽപ്പന സംഘങ്ങളെ കണ്ടെത്താൻ രഹസ്യ വിവരശേഖരണ സംവിധാനം ശക്തമാക്കാനും പ്രാദേശിക തലത്തിൽ വിവരദായകരെ നിയോഗിക്കാനും നിർദേശമുണ്ട്.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് സർക്കാർ തീരുമാനം. കുറ്റവാളികളെ കണ്ടെത്താനും വിതരണ ശൃംഖല തകർക്കാനുമായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകളും ശക്തമാക്കും.
English Summary
The TVK government led by Vijay has launched a major anti-drug crackdown in Tamil Nadu. Authorities have been ordered to conduct regular raids near schools, colleges, hostels, bus stands, and railway stations to curb drug sales and illegal liquor activities.

