ദുബായ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് കേരളം സർക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരാധകരുടെ മുമ്പിൽ കളിയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലയണല്‍ മെസ്സിയും ടീമും ഒക്ടോബറില്‍ കേരളത്തിൽ കളിയ്ക്കാൻ എത്തുമെന്നാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. ജനുവരിയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇത് നടപ്പായില്ല. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂണ്‍ ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് വ്യക്തമല്ല.

