ഇരുസഭകളിലും കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല: കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി 

0

ദില്ലി:  പാർലമെൻറിൻറെ ഇരു സഭകളിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ഇരമ്പി.

ഛത്തീസ്ഗഡിൽ മതപരിവർത്തം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി.  ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചു.

ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here