‘മമ്മൂട്ടിയെവച്ച് രാജു പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്, അദ്ദേഹം ശുദ്ധനാണെന്ന് സുകുവേട്ടൻ എപ്പോഴും പറയും’; മല്ലിക സുകുമാരൻ

0

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്ന് മല്ലിക സുകുമാരൻ. ഈ നിമിഷം വരെ മക്കളുടെ സിനിമയുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മല്ലിക പറഞ്ഞു. മക്കളുടെ വ്യക്തി ജീവിതത്തിലും ആവശ്യമില്ലാതെ ഇടപെടാറില്ല. ഏതൊക്കെ പടങ്ങളാണ് ചെയ്യുന്നതെന്നൊക്കെ തനിക്കറിയാമെന്നും അവർ വ്യക്തമാക്കി. കൂടാതെ മമ്മൂട്ടി നായകനാകുന്ന രാജുവിന്റെ ഒരു പടം വരണമെന്നും മല്ലിക പറഞ്ഞു.

‘മമ്മൂട്ടിയെവച്ച് രാജു പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. മമ്മൂട്ടിക്ക് പറ്റിയ ഒന്ന് രണ്ട് കഥകൾ അവന്റെ കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അമ്മേ എന്തായാലും ഞാൻ ചെയ്യുമെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കുടുംബപരമായി എല്ലാവരും ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് കണകുണാ എന്നുള്ള വാചകവും കുറേപ്പേരെ കൊണ്ടുനടത്തുന്നതൊന്നും മമ്മൂട്ടിയുടെ രീതിയല്ല. അത് വേറൊരു സ്‌റ്റൈലാണ്. ഫാഷന്റെ കാര്യത്തിൽ രാജു മമ്മൂട്ടിയെയാണ് റോൾമോഡലാക്കിവച്ചിരിക്കുന്നതെന്ന് തോന്നുന്നു.

മമ്മൂക്കയെപ്പോലെയിരിക്കണമെന്ന് എപ്പോഴും പറയും. ലാലുവിനോട് (മോഹൻലാൽ) പറയുന്നത്ര സ്വാതന്ത്ര്യം എനിക്ക് മമ്മൂട്ടിയുമായി ഇല്ല. എന്നാലും ബഹുമാനമാണ്. ഞാൻ ഇന്നുവരെ ഗുഡ് മോണിംഗ് മമ്മൂട്ടിയെന്ന് പറഞ്ഞ് വിളിച്ചിട്ടില്ല. സുകുവേട്ടനുമായുള്ള മമ്മൂട്ടിയുടെ സുഹൃത്ത് ബന്ധം അടുത്തുനിന്ന് കണ്ടയൊരാളാണ് ഞാൻ. മമ്മൂട്ടിയെ ആരെങ്കിലും പറഞ്ഞാൽ എതിർക്കുന്നയാളായിരുന്നു സുകുവേട്ടൻ. മമ്മൂട്ടി ശുദ്ധനാണെന്ന് എപ്പോഴും പറയും. സുകുവേട്ടൻ അധികമാരെക്കുറിച്ചും അങ്ങനെ പറഞ്ഞിട്ടില്ല. സുകുവേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

മമ്മൂട്ടി നല്ലൊരു മനുഷ്യനാണ്. എവിടെയാണോ സംസാരിക്കേണ്ടത് അവിടെ മാത്രമേ മമ്മൂട്ടി സംസാരിക്കുകയുള്ളൂ. അനവസരത്തിൽ സംസാരിക്കില്ല. ടർബോയിൽ എനിക്ക് നല്ലൊരു വേഷം കിട്ടിയതായിരുന്നു. അസുഖമായതിനാലാണ് ചെയ്യാതിരുന്നത്. എനിക്ക് തോന്നുന്നു ബിന്ദുവാണ് ആ വേഷം ചെയ്‌തതെന്ന്.’- മല്ലിക സുകുമാരൻ പറഞ്ഞു.

ചുംബിച്ചോട്ടെയെന്ന് ചോദിച്ചു, പിന്നാലെ കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; പീഡന കേസിൽ കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. വേടൻ എന്ന ഹിരൺദാസ് മുരളി ശാരീരികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്‌തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. പിജി ചെയ്യുന്ന സമയത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി വേടനെ പരിചയപ്പെട്ടത്.

അതേസമയം വേടന്റെ പാട്ടുകളോടും മറ്റും ഇഷ്ടം തോന്നി യുവതി അങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ഫോൺ നമ്പരുകൾ കൈമാറി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ തന്നോട് പറഞ്ഞിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്.

തുടർന്ന് ഒരിക്കൽ ഒരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ വിളിച്ചു. അന്ന് ഉച്ചയ്ക്ക് വേടൻ യുവതിയുടെ ഫ്ളാറ്റിലെത്തുകയും ചെയ്തു. സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെയെന്ന് വേടൻ ചോദിച്ചു. താൻ സമ്മതിച്ചു. എന്നാൽ ചുംബിച്ചതിന് പിന്നാലെ വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, ബലാത്സംഗം ചെയ്തു. വിവാഹം കഴിച്ചോളാമെന്നും പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ ഫ്ളാറ്റിൽ നിന്ന് പോയത്. പലവട്ടം പണം നൽകി. നിരവധി തവണ ഫ്ളാറ്റിൽ തങ്ങി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നും യുവതി പരാതിയിൽ പറയുന്നു.

2022ൽ താൻ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ളാറ്റിലും വേടനെത്തി, ദിവസങ്ങളോളം തങ്ങി. ഈ സമയവും ലൈംഗികമായി ഉപദ്രവിച്ചു. 2023 മാർച്ചിൽ സുഹൃത്തിന്റെ ഫ്ളാറ്റിൽവച്ചും ലൈംഗികമായി ഉപയോഗിച്ചു. ജൂലായ് 14ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീതനിശയിൽ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ വന്നില്ല. തുടർന്ന് താൻ വേടന്റെ സുഹൃത്തുക്കളെ വിളിച്ചു. ജൂലായ് പതിനഞ്ചിന് വേടൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഫ്ളാറ്റിലെത്തി. താൻ ടോക്സിക്കാണെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ തന്നെ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടൻ ഫ്ളാറ്റിൽ നിന്ന് മടങ്ങിയെന്നും പരാതിയിലുണ്ട്.

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒടുവിൽ കെഎസ്ഇബിയുടെ നടപടി, ഓവർസിയറെ സസ്പെൻഡ് ചെയ്തു

0

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. ഓവർസിയർ ബിജുവിനെതിരെയാണ് നടപടി. മിഥുന്റെ മരണത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും കെ എസ് ഇ ബി നടപടികൾ എടുത്തിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടിരുന്നു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു.

ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. വർഷങ്ങളായി അപകടകരമായ നിലയിൽ ലൈൻ പോയിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. 8 വർഷം മുമ്പ് താൽക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു.

അതേസമയം, മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗം ഇന്നലെ തീരുമാനമെടുത്തു. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മിഥുന്‍റെ വീട്ടിലെത്തി ഇന്ന് കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു.

സ്വർണ പ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73360 രൂപയാണ്.

അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7525 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5860 രൂപയാണ്. വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 121 രൂപയാണ്.

ജന്മദിനാഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെ മറ്റൊരു വാഹനം തട്ടി; പിന്നാലെ വാക്കേറ്റവും കത്തിക്കുത്തും; യുവാവിന് ദാരുണാന്ത്യം

0

ഡൽഹി: പിറന്നാൾ ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവ് ഡൽഹിയിലെ ഗാസിപ്പൂരിൽ നടുറോട്ടിൽ കുത്തേറ്റ് മരിച്ചു. ഡൽഹി ഫരീദാബാദ് സ്വദേശി വികാസ് ആണ് മരിച്ചത്. വികാസും സുഹൃത്ത് സുമിത്തും ഇരുചക്രവാഹനത്തിൽ ഇരിക്കുന്ന സമയം മറ്റൊരു ഇരുചക്രവാഹനത്തിൽ എത്തിയ ആൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ വന്നിടിച്ചു. തുടർന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവും കത്തിക്കുത്തും കലാശിച്ചത് കൊലപാതകത്തിലായിരുന്നു.

വികാസും സുഹൃത്തും സഞ്ചരിച്ച വാഹനത്തിൽ വന്നിടിച്ച ആൾ അയാളുടെ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും തുടർന്ന് ആറോളം പേർ സ്ഥലത്തെത്തി വികാസിനെയും സുമിത്തിനെയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടികൾ കൊണ്ട് അടിക്കുകയും വികാസിനെ ആവർത്തിച്ച് കുത്തുകയും ചെയ്തു. വികാസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു. സുമിത്തിനെ ഗുരുതര പരിക്കുകളോടെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചത് അതോ മറ്റെന്തെങ്കിലും വൈരാഗ്യമാണോ കൊലപാതകത്തിന് കാരണം എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മരിച്ച വികാസ് നോയിഡയിലെ സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിലെ ജീവനക്കാരനാണ്.

ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. സംഭവത്തിൽ ഓവർസിയറെ സസ്പെൻഡ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെയാണ് സസ്പെൻഡ് ചെയ്തത്.

ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടിരുന്നു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, രണ്ട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു

കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ
അഴിച്ചു പണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. ഈ ജയിലുകളിൽ നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്നു.

ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല.

അതേസമയം ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്ന ആക്ഷേപത്തെ ഉത്തരമേഖല ജയിൽ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളുകയാണ്. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയിൽ കോമ്പൗണ്ടിൽ കഴിയേണ്ടി വന്നത്. അതേസമയം ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘അമ്മ’ തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, പ്രസിഡന്റ് സ്ഥാനത്ത്‌ ശ്വേത-ദേവൻ മത്സരം

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്. ജഗദീഷ് പത്രിക പിൻവലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്

ഏത് സാഹചര്യത്തിലും മത്സരിക്കുമെന്ന നിലപാടിലാണ് നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രകിയ പുരോഗമിക്കുന്നതിനിടയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ദേവന്റെ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന ഇപ്പോഴും രണ്ട് തട്ടിലാണ്. അന്‍സിബ , സരയു, ഉഷ ഹസീന എന്നിവര്‍ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മല്ലിക സുകുമാരന്‍, ആസിഫ് അലി, മാലാ പാര്‍വ്വതി എന്നിവര്‍ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയത്. ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്

യുവ ഡോക്ടറുടെ പീഢന പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍.

ഉടന്‍ ഹൈക്കോടതിയെ സമീപിക്കും, തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്.

തമിഴ്‌‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്‌ബു സുന്ദർ

ചെന്നൈ: തമിഴ്‌‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്‌ബു സുന്ദറിനെ നിയമിച്ചതായി റിപ്പോർട്ട്. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് ഈ പദവി നൽകിയിരിക്കുന്നത്.

അതേസമയം ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. താരം രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്

ഗാസവിട്ട് പോകൂ! ഹമാസിനെ പുറത്താക്കാന്‍ കച്ചകെട്ടി അറബ് രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഗാസയിലെ ഭരണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരിക്കുകയാണ്. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഭരണം വിട്ടുപോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യുഎന്‍ പ്രമേയം അപലപിക്കുകയും ചെയ്തു.

‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.’ യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും പലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ പലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം.

ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യുദ്ധം അവസാനിച്ച ശേഷം ഗാസയെ സുസ്ഥിരമാക്കാന്‍ വിദേശസൈന്യത്തെ വിന്യസിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയ്‌ക്കൊപ്പം സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഫ്രാന്‍സ്, ഈ പ്രഖ്യാപനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.

‘അറബ് രാജ്യങ്ങളും മിഡില്‍ ഈസ്റ്റിലുള്ളവരും ഹമാസിനെ അപലപിക്കുന്നു, ഒക്ടോബര്‍ 7-നെ അപലപിക്കുന്നു. ഹമാസിന്റെ നിരായുധീകരണത്തിനായി ആഹ്വാനം ചെയ്യുന്നു. പലസ്തീന്‍ ഭരണത്തില്‍നിന്ന് അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഉദ്ദേശ്യം വ്യക്തം.’ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോ പറഞ്ഞു.

അറബ് രാജ്യങ്ങള്‍ ഹമാസിനെ നാടുകടത്താന്‍ നിര്‍ബന്ധിതരാക്കിയേക്കാം

പ്രാദേശിക ഐക്യത്തിന്റെ അപൂര്‍വ പ്രകടനം പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തുകയും അത് അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 22 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഒരു പുതിയ പദ്ധതിക്ക് പിന്നില്‍ ഒന്നിച്ചതോടെ ഹമാസ് നേതാക്കളെ ഗാസ വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കും. ഗ്രൂപ്പിന്റെ രണ്ട് പ്രധാന രക്ഷാധികാരികളായ ഖത്തറും തുര്‍ക്കിയും, നിരായുധീകരിക്കാനും അധികാരം ഒഴിയാനും നാടുകടത്തല്‍ സ്വീകരിക്കാനും ഹമാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു ഫ്രഞ്ച്, സൗദി സമാധാന സംരംഭത്തിന് പിന്തുണ നല്‍കി രംഗത്തെത്തി.

പ്രാദേശിക ഐക്യത്തിന്റെ അപൂര്‍വ പ്രകടനം പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തുമെന്ന് മുതിര്‍ന്ന ഗള്‍ഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു, അത് അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഹമാസിന് മുന്നില്‍ ഇല്ല. ഗാസയിലെ ഇസ്രായേലിന്റെ നീണ്ടതും രക്തരൂക്ഷിതവുമായ യുദ്ധം ഹമാസിനെ വളരെയധികം ദുര്‍ബലപ്പെടുത്തി. അവസാന പ്രഹരം നല്‍കാന്‍ ഇപ്പോള്‍ ഒരു ‘സുവര്‍ണ്ണാവസരം’ ഉണ്ടെന്ന് അറബ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

ശുപാര്‍ശ ചെയ്യുന്നത്

തുര്‍ക്കി, അറബ് ലീഗ് അംഗങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ ആഴ്ച ഒപ്പുവച്ച ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന് പിന്നിലാണ് ഹമാസിന്റെ പുതിയ അവസരം. ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയെ അപലപിക്കുകയും ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനമാണിത്. ഹമാസിന്റെ മിക്ക നേതൃത്വവും കൊല്ലപ്പെട്ടു, അതിന്റെ സര്‍ക്കാര്‍ കഷ്ടിച്ച് പ്രവര്‍ത്തിക്കുന്നു, ഇസ്രായേല്‍ സൈന്യം ഗാസയുടെ 70 ശതമാനവും നിയന്ത്രിക്കുന്നു. ചെറിയ പോരാട്ട യൂണിറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഹമാസിന് തുടര്‍ച്ചയായ യുദ്ധങ്ങള്‍ നടത്താനോ ഇസ്രായേലിനുള്ളില്‍ ആക്രമണം നടത്താനോ കഴിയില്ല. ഗാസയിലെ ജനസംഖ്യയില്‍ നിന്നുള്ള പിന്തുണ ഏകദേശം 6 ശതമാനമായി കുറഞ്ഞുവെന്ന് കരുതപ്പെടുന്നു.

ഹമാസിനെ നീക്കം ചെയ്യുന്നത് ഒരു വിനാശകരമായ പ്രതിസന്ധിയായി മാറിയേക്കാം. 60,000-ത്തിലധികം പേര്‍ മരിക്കുകയും ഗാസയുടെ ഭൂരിഭാഗവും തകര്‍ന്നടിയുകയും ചെയ്യുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമായി മാത്രമല്ല, പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള പ്രതീക്ഷകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായും മാറാമെന്നാണ് വിലയിരുത്തല്‍.

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

0

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.

ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.

ഇടുക്കി ജില്ലയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത ഉന്നത നിലവാരത്തിലുള്ള അസ്ഥി-സംയുക്ത ചികിത്സയ്ക്കായി ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ ജില്ലക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. മികച്ച സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യകാരണമായത്.
ഈ പശ്ചാത്തലത്തിലാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അതുല്യമായൊരു മുന്നേറ്റം നടത്തുന്നത്. ഏറ്റവും പുതിയ ഓർത്തോപീഡിക് ടെക്നോളജികളും, പ്രവീണരായ ഓർത്തോ സർജൻമാരുടെയും ടീം ചേർന്ന് രൂപപ്പെടുത്തുന്ന സമഗ്ര പരിചരണ സംവിധാനത്തിലൂടെ, അസ്ഥി-സംയുക്ത ചികിൽസയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ബി‌എം‌എച്ചിന്റെ ലക്ഷ്യം. ഇനി മുതൽ ഇടുക്കി സ്വദേശികൾക്കും സമീപവാസികൾക്കും ദീർഘ ദൂര യാത്രകൾ ഒഴിവാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർത്തോപീഡിക് ചികിത്സ ലഭ്യമാകും.

റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് സർജറിക്ക് വിധേയരാകാവുന്ന രോഗികൾ പ്രധാനമായും ദീർഘകാലമായുള്ള മുട്ടുവേദനയുള്ളവർ, പ്രാഥമിക ചികിത്സകൾക്ക് പ്രതികരണമില്ലാത്ത രോഗികൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് പോലുള്ള ക്ലിനിക്കൽ ഡയഗ്നോസുകൾ സ്ഥിരീകരിച്ചവർ, ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം അനുഭവിക്കുന്നവർ (നടക്കുമ്പോഴും ചവിട്ടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുന്നവർ കൂടാതെ ഭാവിയിൽ ഗുണനിലവാരമുള്ള ജീവിതം കൈവരിക്കാനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയയെ സമീപിക്കുന്ന വിഭാഗത്തിൽപ്പെട്ട വർക്കുമാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

റോബോട്ടിക് സർജറി എന്നത് ശസ്ത്രക്രിയ മുഴുവനും ഒരു റോബോട്ട് ചെയ്യുന്നു എന്നതല്ല. പലരും ഇങ്ങനെ തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തിൽ, കൃത്യതയും ഉയർന്ന നിയന്ത്രണവും നൽകാൻ റോബോട്ടിക് സിസ്റ്റം ഒരു ഉപകരണമായി പ്രവർത്തിക്കുന്നു. എന്നാൽ തീരുമാനങ്ങളും ഓപ്പറേഷൻ നടത്തുന്നതും എപ്പോഴും ഒരനുഭവസമ്പന്നനായ സർജൻ തന്നെയാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ, പ്രവീണ്യരായ ഓർത്തോ സർജൻമാരാണ് റോബോട്ടിക് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോക്താവായി ഉപയോഗിച്ച് ഉയർന്ന നിലവാരത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയകൾ നടത്തുന്നത്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശസ്ത്രക്രിയകളുടെ വിജയത്തിന് പിന്നിൽ ഉള്ള ശക്തി, അനുഭവസമ്പന്നരായ ഓർത്തോ ടീമാണ്.
ഡോ. ഒ.ടി. ജോർജ്, ഡോ. അനിൽ ജെ. തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ, ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. ജിജോ ഏ. ജെ., ഡോ. ക്രിസ്റ്റോ ജോസ്, ഡോ. അലക്സ് ടി. ജോൺസൺ, ഡോ. ഇജാസ് സിദ്ദിഖ് എന്നിവർ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്നു.

“ടെക്നോളജി നമ്മുടെ കൈയിൽ ഒരു ശക്തിയേകുന്നു ഒപ്പം രോഗിയുടെ ജീവിതം മാറ്റുന്നതിന് അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള കൃത്യതയും കാരുണ്യവുമാണ് ചികിത്സയുടെ ആധാരമെന്ന്” ഓർത്തോ വിഭാഗം മേധാവി ഡോ. ഒ. ടി. ജോർജ് അഭിപ്രായപ്പെടുന്നു.

സമൂഹത്തിലെ എല്ലാവർക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുൻപ് ഡോ. കെ. ജി. അലക്സാണ്ടറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയൽ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മുൻനിരക്കാരാണ്. ഗുണനിലവാരവും പ്രതിബദ്ധതയും നിറഞ്ഞ സേവനത്തിന്‍റെ തുടർച്ചയാണ് തൊടുപുഴയിലെ ബേബി മെമ്മോറിയൽ ആശുപത്രി. അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇവിടെ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. മുപ്പതിൽ കൂടുതൽ സ്പെഷ്യാലിറ്റി – സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങൾ ആശുപത്രിയുടെ ഭാഗമാണ്. ഉയർന്ന റിസ്കുള്ള ഗർഭധാരണ പരിചരണം, 24*7 അടിയന്തിര വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ (എമർജൻസി ഒ.ടി ഉൾപ്പെടെ),ഐസിയു ബെഡുകൾ (എൻഐസിയു , പിഐസിയു ഉൾപ്പെടെ), 24 മണിക്കൂർ ആക്‌സിഡന്‍റ് ട്രോമ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഇന്‍റർവെൻഷനൽ കാർഡിയോളജി, കാത്ത് ലാബ്, ന്യൂറോസർജറി പ്രത്യേക ഒ.ടി, ഐസിയു വിഭാഗം എന്നിവ പൂർണസജ്ജമാണ്. കൂടാതെ, ന്യൂറോളജി ആൻഡ് സ്ട്രോക്ക് ക്ലിനിക്ക്, ഇഇജി, സ്ലീപ് സ്റ്റഡി തുടങ്ങി ന്യൂറോ ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, സിടി ആൻഡ് എംആർഐ സ്കാനിങ്, 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ്, ഫാർമസി, ലബോറട്ടറി, ബ്ലഡ് സെന്‍റർ എന്നിവയും ശ്രദ്ധേയം. നൂറിലേറെ വരുന്ന പരിചയസമ്പന്നരായ വിദഗ്ധ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ആശുപത്രിയെ വേറിട്ടതാക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ-
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്നു നിർവഹിക്കുന്നു. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു എന്നിവർ സമീപം.