‘കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകും’; ഇന്ത്യ-യുഎസ് വ്യാപാര കരാർ നവംബറോടെ അന്തിമമാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

0

ന്യൂഡൽഹി: ഈ വർഷം നവംബറോടെ ഇന്ത്യ യുഎസുമായുള്ള നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകുമെന്നും രണ്ട് നേതാക്കളും ചർച്ച ചെയ്തതുപോലെ, നവംബറിലോ മറ്റോ ഉഭയകക്ഷി വ്യാപാര കരാർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗോയൽ പറഞ്ഞു. മുംബൈയിൽ നടന്ന വാർഷിക ആഗോള നിക്ഷേപക സമ്മേളനം 2025-ൽ പ്രസംഗിക്കവേയാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ-യുഎസ് വ്യാപാരത്തെ “തികച്ചും ഏകപക്ഷീയമായ ബന്ധം” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിന്റ പ്രതികരണം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അധിക തീരുവ ചുമത്തിയത് ഉൾപ്പെടെ നിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയ്ക്കായുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച് പ്രതിസന്ധി നിൽക്കുന്നുണ്ട്. തുടർ ചർച്ചകൾ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. കരാർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് അറിയിക്കുന്നത്.

ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്, കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം ഇന്ത്യക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. ലോകത്ത് ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാവാത്ത സാഹചര്യമെന്ന് ഹാർലി ഡേവിഡ്സൺ കമ്പനിയെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

അതേസമയം ദേശീയ താൽപ്പര്യവും വിപണി സാഹചര്യങ്ങളും അനുസരിച്ചാണ് തങ്ങളുടെ ഊർജ്ജ തീരുമാനങ്ങൾ നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ ന്യായീകരിച്ചു. റഷ്യൻ എണ്ണ വാങ്ങലുകൾക്ക് മുകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ന്യായീകരണം. നിലവിലെ കാലാവസ്ഥയെ അംഗീകരിച്ചുകൊണ്ട്, ലോകം അസ്ഥിരതയും അനിശ്ചിതത്വവും അനുഭവിക്കുന്നുണ്ടെന്ന് ഗോയൽ പറഞ്ഞു. “എന്നാൽ ഇത് പകുതി നിറഞ്ഞ ഒരു ഗ്ലാസ് പാത്രത്തിന്റെ കഥയാണ്,” അദ്ദേഹം പറഞ്ഞു, വെല്ലുവിളികൾ ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഘട്ട ചികിത്സയ്ക്കായി ചുരുളികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനൊരുങ്ങി വനം വകുപ്പ്; ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിത്സ നൽകാനും നീക്കം

0

പാലക്കാട്: ആദ്യഘട്ട ചികിത്സ വിഫലമായതോടെ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പന് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാഗമായി ആനയെ മയക്കുവെടിവെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികിത്സ നൽകാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നൽകിയ ആദ്യഘട്ട ചികിത്സ പരാജയപ്പെട്ടതിനെത്തുടർന്നാണ് വീണ്ടുമൊരു നീക്കം നടത്താൻ പോകുന്നത്. ആനയെ നിലവിൽ നിരീക്ഷിച്ച് വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കും.

റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും ചുരുളിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി. മാത്രമല്ല കഴിഞ്ഞ ദിവസം മേഖലയിലെ PT 14 എന്ന ആന ചുരുളികൊമ്പനെ ആക്രമിച്ചു. ആക്രമണത്തിൽ ചുരുളിക്കൊമ്പന്റെ ശരീരത്തിലാകമാനം പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ കൂടുതൽ ഗുരുതരമാകുന്നതിന് മുൻപ് തന്നെ രണ്ടാം ഘട്ട ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പിന്റെ നീക്കം. റേഡിയോ കോളറിലെ സിഗ്നൽ പരിശോധിച്ചു ആനയെ പ്രത്യേക സംഘം നിരീക്ഷിച്ചുവരികയാണ്.

രാഷ്ട്രപതിയുടെ റഫറൻസ്; ‘ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല’; നീരീക്ഷണവുമായി സുപ്രീംകോടതി

രാഷ്ട്രപതിയുടെ റഫറൻസിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി. ‌ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.

രാഷ്ട്രപതിയുടെ റഫറൻസിനെ എതിർക്കുന്നവരുടെ വാദം കേൾക്കുന്നതിനിടെയാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു.

ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്‌ ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു

ഓണഘോഷ പരിപാടിക്കിടെ തർക്കം, കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു

0

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ബിആർഎസ് നേതാവ് കെ.കവിതയെ പാർട്ടിയിൽനിന്ന് പുറത്താക്കി

0

ബെംഗളൂരു: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. നിലവിൽ ബിആർഎസ് എംഎൽസി ആണ് കെ കവിത.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. എംഎൽസിയായ കവിതയുടെ അടുത്ത കാലത്തെ പെരുമാറ്റവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് കോട്ടമുണ്ടാക്കിയെന്നത് പാർട്ടി നേതൃത്വം ഗൗരവമായെടുത്തുവെന്ന് ബിആർഎസ് എക്സിൽ വ്യക്തമാക്കി,

പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെ കവിത നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബിആർഎസ് വർക്കിംഗ് പ്രസിഡൻറ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെട്ടത്. മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.

കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്. കെസിആറിന് എഴുതിയതെന്ന പേരിൽ പുറത്ത് വന്ന കത്ത് തൻറേത് തന്നെയെന്ന് മകളും ബിആർഎസ് കൗൺസിലറുമായ കെ കവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി എഴുതിയ കത്ത് എങ്ങനെ പുറത്ത് വന്നു എന്നറിയില്ലെന്നും അതിൽ വേദനയുണ്ടെന്നും കെ കവിത പറഞ്ഞിരുന്നു.

32 ലക്ഷം കടന്ന് തിരുവോണം ബമ്പർ  വില്പന

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്.

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം കഴിഞ്ഞ 28-നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.

500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക്  രണ്ടു മണിക്കാണ് നറുക്കെടുക്കുക.

രാഹുൽ മാങ്കൂട്ടത്തിൽ ‘ഗർഭം കലക്കി’, ഷാഫി പറമ്പിൽ ‘വലിയ കോഴി‘: വിക്കിപീഡിയ പേജ്  ഇങ്ങനെ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ ‘ഗർഭം കലക്കിയാക്കി’  വിക്കിപീഡിയ പേജ്. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈൽ പേജിലാണ് എഡിറ്റ് നടന്നിരിക്കുന്നത്. 

പദവിയുടെ താഴെ മുൻഗാമി എന്ന സ്ഥാനത്ത് ഷാഫി പറമ്പിലിൻറെ പേരുണ്ട്. അതിനൊപ്പം ‘വലിയ കോഴി’ എന്നും ചേർത്തിട്ടുണ്ട്.

ആർക്കും എഡിറ്റ് ചെയ്യാൻ കഴിയുന്ന പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. റജിസ്ട്രേഡ് യൂസർമാർക്കും റജിസ്റ്റർ ചെയ്യാത്തവർക്കും കണ്ടൻറ് എഡിറ്റ് ചെയ്യാൻ കഴിയുമെന്ന വിക്കിപീഡിയ തന്നെ പറയുന്നു. ഇവ മുതലെടുത്താണ് രാഹുൽ വിരോധികൾ ഇങ്ങനെ തിരുത്തിയിരിക്കുന്നത്.

രണ്ടാമത് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ലോഗോ പ്രകാശനം ചെയ്തു

0

കൊച്ചി: ഇന്ത്യയിലെ യുവ ചലച്ചിത്ര സംവിധായകര്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളെ അടുത്തറിയുവാനും സിനിമ മേഖലയിലേക്ക് കടന്നുവരുന്നവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നതി നാവശ്യമായ സാഹചര്യം ഒരുക്കുകയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
ഡല്‍ഹി ആസ്ഥാനമായുള്ള എല്‍കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്‍ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ലോഗോ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ കമല്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്‍, ആശ അരവിന്ദ്, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ഥ് ശിവ, രാജീവ് രംഗന്‍, ആശ അരവിന്ദ്, അനുമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ സ്വാഗതം ആശംസിച്ചു. ഫെസ്റ്റിവല്‍ കോ -ഓര്‍ഡിനേറ്റര്‍ അശ്വതി നന്ദി പ്രകാശിപ്പിച്ചു.
2026 സെപ്റ്റംബര്‍ 8 മുതല്‍ ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കും.
5 മുതല്‍ 30 മിനിറ്റു വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ അയയ്ക്കാം. ഹ്രസ്വ ചിത്രങ്ങള്‍ www.lkfilmfestival.com എന്ന ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി സബ്മിറ്റ് ചെയ്യാവുന്നതാണ്. രണ്ടാമത് എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026 ഏപ്രിലില്‍ കൊച്ചിയില്‍ നടക്കും.

ഫോട്ടോ കാപ്ഷന്‍
എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം സിദ്ധാര്‍ഥ് ശിവ, അനുമോള്‍, ആശ അരവിന്ദ്,കമല്‍, മേയര്‍ എം അനില്‍കുമാര്‍,രാജീവ് രംഗന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍

അസാധാരണമായ ശബ്ദം കേട്ട് ജനനിലൂടെ നോക്കിയപ്പോൾ കണ്ടത് കരടിയെ; പ്രധാന കൃഷികളും തേന്‍പ്പെട്ടികളും തകർത്തു, ഭീതിയിൽ നാട്

0

മലപ്പുറം: മലപ്പുറം അമരമ്പലത്ത് ഭീതി പരത്തി കരടി. പ്രദേശത്തെ പ്രധാന കൃഷികളും തേന്‍പ്പെട്ടികളും കരടി തകർത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടിൽ കരടി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. കാലായില്‍ എബിയുടെ വീട്ടുപരിസരത്തെ കൃഷിയിടത്തിലെത്തിയാണ് കരടി തേൻ പെട്ടികൾ നശിപ്പിച്ചത്. മിക്ക പെട്ടികളും പൊട്ടിയ നിലയിൽ തറയിൽ കിടക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോളാണ് കരടിയെ കണ്ടത്.

രാവിലെ ടാപ്പിങ് കഴിഞ്ഞ് സ്ഥലത്ത് പരിശോധിച്ചപ്പോള്‍ തേന്‍ പെട്ടികള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്ത് കരടിയുടെ കാല്‍പ്പാടുകളും പതിഞ്ഞതായി എബി പറഞ്ഞു. ടി.കെ കോളനി, തേള്‍പ്പാറ എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം വരെ കരടിയുടെ ശല്യം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ കെണി സ്ഥാപിച്ചെങ്കിലും തേള്‍പ്പാറയില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കരടി കൂട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.

മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിന്നൊരു കരടിയെ പിടികൂടി ഉള്‍ വനത്തിലേക്ക് വിടുകയും ചെയ്തിരുന്നു. ചുള്ളിയോട് വരെ കരടിയുടെ സാന്നിധ്യം നേരത്തേ ഉണ്ടായിരുന്നെങ്കിലും പറമ്പയില്‍ ഇതാദ്യമായാണ്. തേന്‍പ്പെട്ടികളെ ലക്ഷ്യമിട്ടുള്ള കരടിയുടെ വരവ് ആശങ്ക ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് വാല്‍പ്പാറയില്‍ ഏഴ് വയസുകാരൻ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചിരിക്കവെയായിരുന്നു ദാരുണ സംഭവം. വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തിരച്ചില്‍ നടത്തി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തേയിലത്തോട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കരടി നാട്ടിലിറങ്ങി അക്രമം നടത്തുകയാണെന്നും ജീവന് ഭീഷണിയാണെന്നും നാട്ടുകാർ പ്രതികരിച്ചു.

കൊല്ലം തലവഴിയിൽ വീടുകയറി ആക്രമണം, ടിവിയും ഫ്രിഡ്‌ജുമടക്കം തല്ലി തകർത്തു; പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ

0

കൊല്ലം: കൊല്ലം തലവഴിയിൽ ലഹരി മാഫിയയുടെ വിളയാട്ടം. പ്രദേശത്തെ വീടുകളിൽ കയറി മാഫിയ സംഘം ആക്രമണം നടത്തി. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ആളില്ലാത്ത അടച്ചിട്ട വീട്ടിൽ കതക് വെട്ടിപ്പൊളിച്ചാണ് സംഘം അകത്ത് കടന്നത്. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം കൂടുതൽ ആക്രമണം നടത്തിയത്. മുറികളിലും അടുക്കളയിലും കയറി സാധനങ്ങൾ അടിച്ച് തകർത്തു.

സംഭവത്തിൽ ചില വീട്ടിലെ സ്ത്രീകൾക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. മച്ചാൻ ബ്രോസ് എന്ന പേരിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുകളിലെ ജനൽ ചില്ലുകളും ടിവിയും ഫ്രിഡ്ജും, മറ്റ് ഉപകരണങ്ങളുമെല്ലാം അടിച്ച് തകർത്ത നിലയിലായിരുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ സംഘം ആക്രമണം നടത്തിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മച്ചാൻ ബ്രോസ് സംഘത്തെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

വായ്പ കിട്ടാൻ ഇനി സിബിൽ സ്കോർ വില്ലനാവില്ല; റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം വരുത്തി

0

കൊച്ചി: ‘സിബിൽ’ സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം വരുത്തി. ‘ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്’ (സിബിൽ) ഓരോ വ്യക്തിയുടെയും തിരിച്ചടവ് ശേഷിയും ചരിത്രവും വിലയിരുത്തി തയാറാക്കുന്നതാണ് സ്കോർ. 300 മുതൽ 900 വരെയുള്ള മൂന്നക്ക നമ്പറാണിത്. ഉയർന്ന സ്കോറുള്ളവർക്ക് തിരിച്ചടവ് ശേഷിയുണ്ടെന്നും വായ്പ നൽകാമെന്നുമാണ് ഇതുവഴി വിവക്ഷിക്കുന്നത്.

അതേസമയം, സ്കോർ 700ൽ താഴെയാണെങ്കിൽ വായ്‌പ നിഷേധിക്കുന്നതാണ് നിലവിലെ രീതി. ഇത് പതിനായിരക്കണക്കിന് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സിബിൽ സ്കോറിൻ്റെ പേരിലുള്ള പരിഗണനകളിൽ ഉദാര സമീപനം സ്വീകരിക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. സ്കോറിന് മാത്രം ഊന്നൽ നൽകാതെ വായ്പക്ക് അപേക്ഷിച്ചയാളുടെ ജോലി/ബിസിനസ്, സമ്പാദ്യം, ഭാവിയിൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത എന്നിവയും പരിഗണിക്കണം. ആദ്യമായി വായ്‌പക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ വായ്‌പ-തിരിച്ചടവ് ശേഷി സജീവമാക്കാൻ പ്രത്യേക വായ്‌പ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സ്കോർ കുറവായാലും ഈ സാധ്യതവഴി പരമാവധി പേർക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്രെഡിറ്റ് കാർഡ് പോലുള്ളവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ സിബിൽ സ്കോർ കുറഞ്ഞവർക്ക് അതിന്റെ പേരിൽ മാത്രം പുതിയ വായ്പ നിഷേധിക്കില്ല എന്നതാണ് ഈ മാറ്റത്തിന്റെ പ്രത്യേകത. ഇത്തരക്കാർ ബാങ്കിനെ സമീപിച്ച് ജോലിസ്ഥിരത, വരുമാന സാധ്യത എന്നിവ ബോധ്യപ്പെടുത്തണം. സ്കോർ കുറഞ്ഞവരെ ഒറ്റയടിക്ക് തള്ളുന്നതിന് പകരം അവർക്ക് പറയാനുള്ളതുകൂടി കേട്ട് അപേക്ഷയിൽ തീരുമാനമെടുക്കണം എന്നാണ് റിസർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നത്. ഇത് അതത് ബാങ്ക് ബോർഡുകൾ ചേർന്ന് ചർച്ച ചെയ്ത് നിലവിലെ രീതിയിൽ മാറ്റം വരുത്തുന്നതോടെ സിബിൽ സ്കോർ ഭീഷണി ഒരളവോളം അവസാനിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.