സ്വർണവില വില 77800 രൂപയിലെത്തി

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 77800 രൂപയിലെത്തി.

നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.

പവന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9725 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7985 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6215 ആണ്.

വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 131 രൂപയാണ്.

വി സി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു.

മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ ഹർജി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. സംസ്ഥാനത്ത് സർവകലാശാലകൾക്ക് വേണ്ട പിന്തുണ നൽകി വരുന്നത് സംസ്ഥാന സർക്കാരാണ്. ചാൻസിലറെ നിയമിക്കുന്നതുപോലും നിയമസഭയാണ്. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയും സർക്കാരിനെയും ഒഴിവാക്കി എങ്ങനെ വൈസ് ചാൻസിലറെ നിയമിക്കാൻ കഴിയുമെന്ന് മന്ത്രി വിമർശിച്ചു.

ഡിജിറ്റൽ സർവകലാശാല രൂപീകരിച്ചത് പോലും മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിട്ടാണ്. സംസ്ഥാന സർക്കാരിന് ആ സർവകലാശാലയിൽ ഉൾപ്പെടെ ഒരു അധികാരവുമില്ല എന്ന് പറയുന്നത് മൂഢത്വം.ജനാധിപത്യ മര്യാദയെ ലംഘിക്കുന്നതാണ് ഗവർണറുടെ നടപടി. നേരത്തെ വന്ന സുപ്രീംകോടതി വിധി വളരെ തുല്യത ഉള്ളതായിരുന്നു. കൃത്യമായ രീതിയിലുള്ള ഫോർമുലയാണ് സുപ്രീംകോടതി മുന്നോട്ടുവച്ചത്. അത് സ്വീകരിച്ച് അതിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതിനു പകരം പ്രശ്നം വഷളാക്കാൻ ഉള്ള നീക്കമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന സർക്കാർ പരമാവധി അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു. പലതവണ ചാൻസലറുമായി ചർച്ചകൾ നടത്തി.
വലിയ പരിശ്രമം സമവായത്തിനു ഉണ്ടായി. എന്നിട്ടും അത് അവഗണിക്കുന്നതാണ് ഗവർണറുടെ നിലപാട്. വി സി നിയമനത്തിൽ സംസ്ഥാന സർക്കാരിനെ പാടെ ഒഴിവാക്കുക എന്നത് ശരിയല്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക വിവരങ്ങൾ: ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ‌? 

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്.

രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയമായെന്ന് വിവരമാണ് ഇപ്പോൾ‌ പുറത്ത് വരുന്നത്. മാത്യഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ആദ്യം ഗർഭച്ഛിദ്രത്തിന് വിധേയമായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് നീങ്ങുകയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം.

ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്.

ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.

അതിനിടെ, ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗർഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താൻ മാധ്യമപ്രവർത്തകരിൽ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയെന്ന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിൽ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.

മുകേഷിന്റെ വിഷയവും രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിൽ അതുയർത്തി കോൺഗ്രസിന് പ്രതിരോധം തീർക്കാൻ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം: സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്

ആഗോള അയ്യപ്പ സംഗമത്തില്‍ സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്. വൈകിട്ട് ഏഴുമണിക്കാണ് മുന്നണി നേതാക്കളുടെ യോഗത്തിലായിരിക്കും തീരുമാനം. പ്രതിപക്ഷ നേതാവിനെ ദേവസ്വം പ്രസിഡന്റ് ഇന്ന് കാണും. അയ്യപ്പ സംഗമത്തിന് നേരിട്ട് ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകള്‍ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും കടുത്തതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിരോധത്തിലാണ്. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പന്തളം കൊട്ടാരവും രംഗത്തെത്തി.

2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നതും ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യവുമാണ് സര്‍ക്കാരിന് വിലങ്ങുതടിയാകുന്നത്.

അതേസമയം സെപ്റ്റംബര്‍ 20ന് പമ്പ നദീതീരത്ത് നടക്കുന്ന അയ്യപ്പ സേവാ സംഗമത്തിലെ സംഘാടനത്തിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് സൂചന. സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്ക് ശേഷം പരിഗണിക്കും.ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് സെപ്റ്റംബര്‍ ഒമ്പതിലേക്ക് മാറ്റിയത്. ഓണാവധിക്കു ശേഷം കോടതി ചേരുമ്പോള്‍ ദേവസ്വം ബെഞ്ച് ഹര്‍ജി പരിഗണിക്കും.

അമീബിക് മസ്തിഷ്‌ക ജ്വരം; മുന്‍ വര്‍ഷത്തില്‍ നിന്ന് രോഗത്തിന് ഏറെ മാറ്റമെന്ന് വിദഗ്ധര്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം രണ്ട് വര്‍ഷം മുന്‍പുവരെ കണ്ടതില്‍ നിന്ന് രോഗത്തിന് വളരെയേറെ മാറ്റമെന്ന് വിദഗ്ധര്‍. നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് കുറച്ചുവര്‍ഷം മുന്‍പുവരെ കണ്ടിരുന്നത്. എന്നാല്‍, ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് ഇപ്പോള്‍ വ്യാപകമായുള്ളത്.

അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ.എസ്. അനൂപ് കുമാര്‍ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനമായ ജലത്തില്‍ മുങ്ങിക്കുളിക്കുകയോ, ചാടിക്കുളിക്കുകയോ ചെയ്യുമ്പോള്‍ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറില്‍ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്.

എന്നാല്‍ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകള്‍ ജലകണികകള്‍ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസ്സുമായുള്ള സമ്പര്‍ക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകള്‍ വഴി രക്തത്തിലേക്ക് കലര്‍ന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഡോ. അനൂപ് പറയുന്നു. എന്തുകൊണ്ടാണ് ജലസ്രോതസ്സുകളില്‍ ഈ അമീബയുടെ സാന്നിധ്യം വര്‍ധിച്ചതെന്നതില്‍ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം.

രാഷ്ട്രീയത്തില്‍ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ മഹാനുഭവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറുക്കുവഴികള്‍ സ്വീകരിച്ചല്ല, സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയും ജീവിക്കാന്‍ കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സത്യസന്ധത, വിശ്വാസ്യത, സമര്‍പ്പണം, തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയം സത്യത്തിന്റേതാണ്.

കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കാം, പക്ഷേ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നു. എന്തും നേടിയെടുക്കാന്‍ കുറുക്കുവഴിയുണ്ട്. കുറുക്കുവഴികളിലൂടെ ഒരു വ്യക്തി കൂടുതല്‍വേഗത്തില്‍ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓണം പൊടിപൊടിച്ച് സപ്ലൈകോ; റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്.

ഇതോടെ ഇതുവരെ 319.3 കോടി രൂപയുടെ വില്പനയാണ് ഓണക്കാലത്ത് നടന്നത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന കൂടിയാണ് ഇന്നത്തേത്. കഴിഞ്ഞ ഓണത്തിന് 183 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.

300 കോടി വിൽപ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. ഇന്നു മാത്രം 49 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയിൽ എത്തിയത്. ഓഗസ്റ്റ് 29വരെ 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.

സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത്‌ ജനങ്ങൾക്ക്‌ ആശ്വാസമാകുന്നു. വെളിച്ചെണ്ണ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ മികച്ച ഇടപെടലാണ് നടത്തിയത്. 457 രൂപ വിലയുള്ള കേരയുടെ വില 429 രൂപയിലേക്ക് കുറച്ചു.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സി‍ഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് 339 രൂപയായും സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചാണ്‌ വിൽക്കുന്നത്‌.

ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ, സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ പൊലീസ്

0

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്സ് ആപ്പ് സന്ദേശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആയിഷയുമായി നിരന്തരം ജിം ട്രെയിനറായ ബഷീറുദ്ദീന്‍ വഴക്കിട്ടിരുന്നതായും പൊലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

ബഷീറുദ്ദിനെ ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വ്യോമഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു

0

ന്യൂഡൽഹി: ഡൽഹിയിൽ അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. ഡൽഹിയിലും എൻസിആറിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് തയ്യാറെടുക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

മഴ ശക്തമായത് വ്യോമഗതാഗതത്തെയും ബാധിച്ചു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു. ജമ്മുകശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെ ഡൽഹി സർക്കാർ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.